(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ വാരിക ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)
പഴയ പുസ്തകങ്ങൾ തെരയുന്നതിനിടയിൽ കണ്ടെത്തിയ മാസികയാണ് The Tropical Agriculturist. 1881-ൽ മിസ്റ്റര്‍ ജോണ്‍ ഫെര്‍ഗൂസൻ പ്രസിദ്ധീകരിച്ചു തുടങ്ങിയ ഈ മാസികയുടെ ഡിജിറ്റൽ സ്കാനാണ് റിലീസ് ചെയ്യുന്നത്. ട്രോപിക്കൽ കാലാവസ്ഥയിലുള്ള നാണ്യവിളകളെക്കുറിച്ച് പ്രത്യേകിച്ച് തേയില,റബര്‍,കൊക്കോ,തേങ്ങ തുടങ്ങിയ വിളകളെക്കുറിച്ചു്, അവയുടെ പരിപാലന രീതികളെക്കുറിച്ചു് വിശദമാക്കുന്ന ലേഖനങ്ങളുള്ള മാസികക്ക് ലോകമെമ്പാടും വരിക്കാരുള്ളതായി കാണുന്നു. Agriculture mother of the state എന്ന ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന ഈ ഇംഗ്ലീഷ് മാസിക സിലോണിലെ കൊളംബോയിൽ നിന്നാണ് പുറത്തിറങ്ങിയിരുന്നത്.അവിടുന്ന് എങ്ങനെയോ കേരളത്തിൽ എത്തിപ്പെട്ടതാവാം. മറ്റ് കോപ്പികള്‍ നിലവിൽ എനിക്ക് കണ്ടെത്താനായിട്ടില്ല
കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ വാരികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: 1923-The Tropical Agriculturist-book60-issue03
- പ്രസിദ്ധീകരണ വർഷം: 1923 മാര്‍ച്ച്
- താളുകളുടെ എണ്ണം: 80
- അച്ചടി: H.W.Cave& Co
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി