അബ്ദുൾഖാദർ ഖാരി പരിഭാഷ ചെയ്തു പ്രസിദ്ധീകരിച്ച ധീരവനിത അഥവാ ഷാം വിജയം എന്ന പുസ്തകത്തിന്റെ മൂന്നാംഭാഗത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇസ്ലാം സംബന്ധിയായ പുസ്തകങ്ങൾ വളരെ അപൂർവ്വമായാണ് ഡിജിറ്റൈസേഷനായി ലഭ്യമാകാറുള്ളത്. ഈ പുസ്തകത്തിന്റെ മൂലകൃതിയുടെ പ്രത്യേകതയും മറ്റും വിഷയത്തിൽ അവഗാഹം ഉള്ളവർ വിശദീകരിക്കും എന്ന് വിശ്വസിക്കുന്നു. അതേ പോലെ ആദ്യത്തെ രണ്ടുഭാഗങ്ങൾ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യാനും പൊതുസമൂഹത്തിന്റെ സഹായം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
കടപ്പാട്
കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടുംപറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
- പേര്: ധീരവനിത അഥവാ ഷാം വിജയം – മൂന്നാം ഭാഗം – രണ്ടാം പതിപ്പ്
- പരിഭാഷ: അബ്ദുൾഖാദർ ഖാരി
- പ്രസിദ്ധീകരണ വർഷം: 1956
- താളുകളുടെ എണ്ണം: 208
- പ്രസാധകർ: ആമിന ബുക്ക് സ്റ്റാൾ, തൃശൂർ
- പ്രസ്സ്: എഫ്.ജി.പി. വർക്സ്, കണ്ടശ്ശാങ്കടവ്
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി