ആമുഖം
1949- ൽ പ്രസിദ്ധീകരിച്ച വിശുദ്ധ പത്രോസിന്റെ പരമാധികാരം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: വി. പത്രോസിന്റെ പരമാധികാരം
- രചന: പി.എം. കുര്യാക്കോസ് കത്തനാർ
- പ്രസിദ്ധീകരണ വർഷം: 1949
- താളുകളുടെ എണ്ണം: 40

പുസ്തക ഉള്ളടക്കം, കടപ്പാട്
ക്രിസ്തുശിഷ്യനായിരുന്ന വിശുദ്ധ പത്രോസിന്റെ പരമാധികാരത്തെ സംബന്ധിച്ച് പ്രസീദ്ധീകരിച്ചതാണ് ഈ പുസ്തകം. പി.എം. കുര്യാക്കോസ് കത്തനാർ ആണ് രചന.
ക്രൈസ്തവ സഭാ സംബന്ധമായ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നത്. അതിനു അദ്ദേഹത്തിനു നന്ദി.
ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.