1974 – കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് 6

കേരള സർക്കാർ 1974ൽ ആറാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച കേരളപാഠാവലി – മലയാളം എന്ന മലയാളപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പുസ്തകത്തിന്റെ വലിപ്പവും മറ്റു ചില സാങ്കേതിക കാരണങ്ങളാലും ഇതിന്റെ ഡിജിറ്റൈസേഷൻ അല്പം ബുദ്ധിമുട്ടായിരുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1974 - കേരള പാഠാവലി മലയാളം - സ്റ്റാൻഡേർഡ് 6
1974 – കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് 6

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡു് 6
  • പ്രസിദ്ധീകരണ വർഷം: 1974
  • താളുകളുടെ എണ്ണം: 126
  • അച്ചടി: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

Comments

comments

3 comments on “1974 – കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് 6

  • ഞാൻ പഠിച്ച പുസ്തകമാണ് വീണ്ടും കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം .ഇതിനായി താങ്കൾ നടത്തുന്ന പ്രയത്നം വളരെ വിലപ്പെട്ടതു തന്നെ. താങ്കളുടെ സംരംഭത്തിന് എല്ലാ ആശംസകളും.

  • Ramakrishnan says:

    എന്റെ ജനന തിയ്യതി 21.4 1967 എനിക്ക് രണ്ടാം തരത്തിൽ പഠിച്ച കോഴിയമ്മയും മക്കളും എന്ന പാഠം ആണ് എന്ന് തോന്നുന്നു എലികുഞ്ഞുങ്ങളെ പാഠം പഠിപ്പിച്ച കോഴിയമ്മയുടെ കഥ അത് കേൾക്കണം അല്ല വായിക്കണം

Comments are closed.