ആമുഖം
മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1910-ാം ആണ്ടിലെ ഒരു ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശേഷമുള്ള പത്തൊൻപതാം വർഷത്തെ ലക്കങ്ങൾ ആണിത്. ഇതിനു മുൻപ് ഈ ബ്ലോഗിലൂടെ താഴെ പറയുന്ന പതിനെട്ട് വർഷത്തെ ലക്കങ്ങൾ പൂർണ്ണമായോ ഭാഗികമായോ റിലീസ് ചെയ്തിരുന്നു. അതിന്റെ ബ്ലോഗ് പോസ്റ്റുകളിലേക്കുള്ള ലിങ്കുകൾ താഴെ കൊടുക്കുന്നു.
- 1892 – കണ്ണി
- 1893 – കണ്ണി
- 1894 – കണ്ണി
- 1895 – കണ്ണി
- 1896 – കണ്ണി
- 1897 – കണ്ണി
- 1898 – കണ്ണി
- 1899 – കണ്ണി
- 1900 – കണ്ണി
- 1901 – കണ്ണി
- 1902 – കണ്ണി
- 1903 – കണ്ണി
- 1904 – കണ്ണി
- 1905 – കണ്ണി
- 1906 – കണ്ണി
- 1907 – കണ്ണി
- 1908 – കണ്ണി
- 1909 – കണ്ണി
ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ
- പേര്: മലങ്കര ഇടവക പത്രിക – 1910-ാം ആണ്ടിലെ ഒന്നാം ലക്കം മാത്രം
- താളുകളുടെ എണ്ണം: ഏകദേശം 18 പേജുകൾ (ബാക്കി നഷ്ടപ്പെട്ടിരിക്കുന്നു)
- പ്രസിദ്ധീകരണ വർഷം: 1910
- പ്രസ്സ്: Mar Thomas Press, Kottayam
മലങ്കര ഇടവക പത്രികയുടെ ചരിത്രം
മലങ്കര ഇടവക പത്രികയെ പറ്റിയുള്ള ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷത്തെ (1892-ാം വർഷത്തെ) സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ അല്പം ചരിത്രം എന്ന വിഭാഗം കാണുക.
സ്കാനുകളുടെ ഉള്ളടക്കം
സമയക്കുറവും, മറ്റു സംഗതികളിൽ ശ്രദ്ധകേന്ദ്രീകരീകേണ്ടതിനാലും ഇതിലെ ഓരോ താളിലൂടെയും കടന്നു പോവാൻ എനിക്കു പറ്റിയിട്ടില്ല.
1910-ാം ആണ്ടിലെ ഒന്നാമത്തെ ലക്കം മാത്രമാണ് നമുക്ക് ലഭ്യമായിരിക്കുന്നത്. അതിൽ തന്നെ ആറോളം താളുകൾ മിസ്സിങ്ങും ആണ്. 1910-ാം ആണ്ടിലെ ബാക്കി 11 ലക്കങ്ങൾ ഇനി കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യേണ്ടിയിരിക്കുന്നു.
ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.
കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ
ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.
ഡൗൺലോഡ് വിവരങ്ങൾ
മലങ്കര ഇടവക പത്രികയുടെ 1910-ാം ആണ്ടിലെ ഒരു ലക്കത്തിന്റെ ഡിജിറ്റൽ രൂപം താഴെയുള്ള കണ്ണിയിൽ നിന്നു ലഭിക്കും.
You must be logged in to post a comment.