1945 – സഹോദരി മാസിക – വാല്യം 3 ലക്കം 12

സഹോദരി എന്ന മാസികയുടെ മൂന്നാം വാല്യത്തിന്റെ12 – ാം ലക്കത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിനു മുൻപ് മൂന്നാം വാല്യത്തിന്റെ അഞ്ചു ലക്കങ്ങൾ നമുക്ക് കിട്ടിയതാണ്. അത് ഇവിടെ കാണാം.

1945 - സഹോദരി മാസിക - വാല്യം 3 ലക്കം 12
1945 – സഹോദരി മാസിക – വാല്യം 3 ലക്കം 12

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: സഹോദരി മാസിക – വാല്യം 3 ലക്കം 12
  • പ്രസിദ്ധീകരണ വർഷം: 1945
  • താളുകളുടെ എണ്ണം: 60
  • അച്ചടി: ശ്രീരാമവിലാസ് പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

നളചരിതം ആട്ടക്കഥ – ഉണ്ണായി വാര്യർ

ഉണ്ണായി വാര്യരുടെ നളചരിതം എന്ന ആട്ടക്കഥ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ ഡിജിറ്റൽ സ്കാനിൽ നളചരിതം ആട്ടക്കഥയുടെ നാലു ദിവസത്തെ കഥകളും ഉൾപ്പെടുന്നു.

നമുക്ക് കിട്ടിയ ഈ പതിപ്പിൻ്റെ കവർ പേജും ടൈറ്റിൽ പേജും നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ യാതൊരു മെറ്റാ ഡാറ്റയും ലഭ്യമല്ല. ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ഈ പതിപ്പിൽ ധാരാളം കുറിപ്പുകൾ കൈയെഴുത്തിൽ കാണുന്നുണ്ട്. അതിനാൽ ഇത് ഒരു പാഠപുസ്തക പതിപ്പ് ആയിരുന്നെന്ന് ഊഹിക്കുന്നു.

നളചരിതത്തിൻ്റെ വ്യത്യസ്തമായ പല പതിപ്പുകളും നമുക്ക് ഇതിനകം കിട്ടിയതാണ്. എനിക്ക് ഒറ്റത്തിരച്ചിലിൽ കണ്ടെടുക്കാനായ ചിലത് ഇവിടെ ലിസ്റ്റ് ചെയ്യുന്നു.

ഇതിൻ്റെ ഒക്കെ ഒപ്പം ഇപ്പോൾ ഈ പൂർണ്ണ ആട്ടക്കഥ പതിപ്പും നമുക്ക് ലഭിച്ചിരിക്കുന്നു.

നളചരിതം ആട്ടക്കഥ - ഉണ്ണായി വാര്യർ
നളചരിതം ആട്ടക്കഥ – ഉണ്ണായി വാര്യർ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: നളചരിതം ആട്ടക്കഥ – ഉണ്ണായി വാര്യർ
  • പ്രസിദ്ധീകരണ വർഷം: ലഭ്യമല്ല
  • താളുകളുടെ എണ്ണം: 96
  • അച്ചടി: ലഭ്യമല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

വിദ്യാഭിവർദ്ധിനി പുസ്തക കാറ്റലോഗ് – 1099 ഇടവം (1924 ജൂൺ)

എസ് റ്റി റെഡ്യാരുടെ വിദ്യാഭിവർദ്ധനി പ്രസ്സിന്റെ ഭാഗമായ വിദ്യാഭിവർദ്ധനി പുസ്തകശാലയുടെ 1924 ജൂൺ മാസത്തിൽ ഇറങ്ങിയ പുസ്തക വിവരപ്പട്ടികയുടെ (പുസ്തക കാറ്റലൊഗ്) ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എസ് റ്റി റെഡ്യാരുടെ വിദ്യാഭിവർദ്ധനി അച്ചുകൂടം (വി വി പ്രസ്സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു) പലവിധകാരണങ്ങൾ കൊണ്ട് മലയാള അച്ചടി ചരിത്രത്തിലും, പുസ്തക പ്രസാധന ചരിത്രത്തിലും ഒക്കെ പ്രാധാന്യമുള്ളത്.

വി വി പ്രസ്സുമായി ബന്ധപ്പെട്ട കൂടുതൽ സംഗതികൾ കണ്ടെടുക്കാൻ ഉതകുന്ന ഒരു ചരിത്ര രേഖയാണ് ഈ കാറ്റലോഗ്. കാറ്റലോഗിന്റെ തുടക്കത്തിൽ രണ്ടാം പേജിൽ 37 വർഷം കൊണ്ട് (ഏകദേശം 1886ൽ ആണ് എസ് റ്റി റെഡ്യാർ വിവി പ്രസ്സ് സ്ഥാപിക്കുന്നത്) വിദ്യാഭിവർദ്ധനി പ്രസ്സ് കൈരളിക്ക് നൽകിയ സംഭാവന അവരുടെ തന്നെ വാക്കുകളിൽ കാണാം. അത് എഴുതിയിരിക്കുന്നത് എം. മുത്തുസ്വാമി റെഡ്യാർ ആണ്. (അദ്ദേഹം എസ് റ്റി റെഡ്യാരുടെ മകനായിരിക്കും എന്ന് ഊഹിക്കുന്നു). തുടർന്നുള്ള പേജിൽ എസ് ടി റെഡ്യാരുടെ ഒരു ഛായാചിത്രം കൊടുത്തിട്ടുണ്ട്.

പലരായി എഴുതിയ മംഗളാശംസകളും വിവി പ്രസ്സിനു പ്രസിദ്ധീകരണ അവകാശം കൊടുത്ത പ്രമുഖരുടെ ലിസ്റ്റും ഒക്കെ തുടർന്നുള്ള പേജുകൾ കാണാം. അതിനെ തുടർന്ന് ചില പ്രമുഖ വിദ്യാഭിവർദ്ധനി പുസ്തകങ്ങളുടെ വില്പന പരസ്യമാണ്. ഈ പരസ്യങ്ങളിൽ അതാത് പുസ്തകങ്ങൾക്ക് ഒപ്പം കൊടുത്തിട്ടുള്ള വിവരണം ഗവേഷകർക്ക് വളരെപ്രയോജനപ്രദം ആണെന്ന് എനിക്കു തോന്നുന്നു. ഏറ്റവും അവസാനത്തെ കുറേ പേജുകളിൽ അക്കാലത്ത് (1920കൾ) വിദ്യാഭിവർദ്ധനി പുസ്തകശാല വില്പനയ്ക്ക് വച്ചിരുന്ന പുസ്തകങ്ങളുടെ വലിയ പട്ടിക കാണാം. ആ പട്ടികയിൽ കൊടുത്തിരിക്കുന്ന പുസ്തകങ്ങൾ എല്ലാം കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യുക എന്ന ഒരു പ്രത്യേക പദ്ധതി തന്നെ ആക്കിയാൽ നന്നായിരീക്കും എന്നാണ് എനിക്ക് തോന്നുന്നത്.

1924 - വിദ്യാഭിവർദ്ധിനി പുസ്തക കാറ്റലോഗ്
1924 – വിദ്യാഭിവർദ്ധിനി പുസ്തക കാറ്റലോഗ്

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: വിദ്യാഭിവർദ്ധിനി പുസ്തകകാറ്റലോഗ് – 1099 ഇടവം (1924 ജൂൺ)
  • പ്രസിദ്ധീകരണ വർഷം: 1924 (മലയാള വർഷം 1099 ഇടവം)
  • താളുകളുടെ എണ്ണം: 80
  • അച്ചടി: വി.വി പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
503 Service Unavailable

Service Unavailable

The server is temporarily unable to service your request due to maintenance downtime or capacity problems. Please try again later.

Additionally, a 503 Service Unavailable error was encountered while trying to use an ErrorDocument to handle the request.