ആമുഖം
ബാസൽ മിഷൻ തങ്ങളുടെ ലെറ്റർ പ്രസ്സ് മംഗലാപുരത്തു സ്ഥാപിച്ചതിനു ശേഷം 1866 മുതൽ മലയാള പഞ്ചാംഗങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങി. 1866ൽ അവർ പ്രസിദ്ധികരിച്ച അച്ചടിച്ച ആദ്യ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 171-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: 1866 – മലയാള പഞ്ചാംഗം
- പ്രസാധകർ: ബാസൽ മിഷൻ
- പ്രസിദ്ധീകരണ വർഷം:1866
- താളുകളുടെ എണ്ണം: ഏകദേശം 61
- പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
പ്രധാനമായും മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം. ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്.
പഞ്ചാംഗത്തിന്നു പുറമെ ട്രെയിൻ (പുകവണ്ടി എന്നാണ് അന്നത്തെ പേർ) ടൈംടേബിൾ ആണ് ഇതിലെ വേറൊരു പ്രധാന ഇനം. ബേപ്പുരിൽ നിന്നു മദ്രാസിലേക്ക് റെയിൽ വേ ലൈൻ ഇട്ട തുടക്ക വർഷങ്ങളിൽ ആണ് ഈ പഞ്ചാംഗം ഇറങ്ങുന്നത്. അതിനാൽ റെയിൽ വേ നിയമങ്ങളും, യാത്രാ കൂലി, സമയ വിവരപ്പട്ടിക ഇതൊക്കെ വിശദമായി കൊടുത്തിരിക്കുന്നത് കാണുന്നു.
താഴെ പറയുന്ന സംഗതികൾ ആണ് വിവിധ തലക്കെട്ടുകൾക്ക് താഴെ ഈ പഞ്ചാംഗത്തിൽ കണ്ടത്:
- 1866ലെ പഞ്ചാംഗങ്ങൾ
- നടപ്പുദീനത്തിനായി ഉപകാരമുള്ള ഔഷധക്രമങ്ങളുടെ വിവരം
- വടക്കെ അമെരിക്കയിൽ നടന്ന പൊർ വിവരം
- ഇംഗ്ലിഷ് രാജകുഡുംബം
- മലയാളത്തിലെ മെലുദ്യൊഗസ്ഥന്മാരുടെ പെർ വിവരം
- തപ്പാൽ ക്രമങ്ങൾ
- ചെന്നപ്പട്ടണം (മദ്രാശി) പുകവണ്ടി പാതയെ പറ്റിയ പൊതുവായ അറിയിപ്പു
- പുകവണ്ടി സമയക്രമപ്പട്ടിക
- നാണ്യങ്ങളുടെ വിവരം
- ദ്രവാദികളുടെ അളവിന്റെ വിവരം
- 1866 കാലഘട്ടത്തിൽ ബാസൽ മിഷൻ പ്രസിദ്ധീകരിച്ചിരുന്ന മലയാളപുസ്തകങ്ങളുടെ പട്ടിക
ഇതിൽ കൂടുതൽ ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.
(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
- രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി കണ്ണി: കണ്ണി
- രേഖയുടെ ആർക്കൈവ്.ഓർഗ് കണ്ണി: കണ്ണി
- രേഖയുടെ യൂണിക്കോഡ് പതിപ്പ്: വിക്കിഗ്രന്ഥശാല കണ്ണി
You must be logged in to post a comment.