1868 – 1887 – 1899 – 1901 – പുതിയനിയമത്തിന്റെ 4 പതിപ്പുകൾ

ആമുഖം

മലയാള പുതിയനിയമത്തിന്റെ 1868 മുതൽ 1901 വരെ ഇറങ്ങിയ നാലു പതിപ്പുകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകങ്ങൾ ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 233-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

 

1868 - 1887 - 1899 - 1901 - പുതിയനിയമത്തിന്റെ 4 പതിപ്പുകൾ
1868 – 1887 – 1899 – 1901 – പുതിയനിയമത്തിന്റെ 4 പതിപ്പുകൾ

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

1868ലെ പതിപ്പ്

 • പേര്: നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുന്റെ പുതിയനിയമം 
 • താളുകളുടെ എണ്ണം: ഏകദേശം 629
 • പ്രസിദ്ധീകരണ വർഷം:1868
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

1887ലെ പതിപ്പ്

 • പേര്: നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയനിയമം 
 • താളുകളുടെ എണ്ണം: ഏകദേശം 645
 • പ്രസിദ്ധീകരണ വർഷം:1887
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

1899ലെ പതിപ്പ്

 • പേര്: നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയനിയമം 
 • താളുകളുടെ എണ്ണം: ഏകദേശം 427
 • പ്രസിദ്ധീകരണ വർഷം:1899
 • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം

1901ലെ പതിപ്പ്

 • പേര്: നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയനിയമം 
 • താളുകളുടെ എണ്ണം: ഏകദേശം 429
 • പ്രസിദ്ധീകരണ വർഷം:1901
 • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

1829ൽ ബെഞ്ചമിൻ ബെയിലി പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യത്തെ പുതിയനിയമം നമുക്ക് ഇതിനകം കിട്ടിയതാണ്. അതിന്റെ സ്കാൻ ഇവിടെ കാണാം.

അതിനെ തുടർന്ന് ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ ബാസൽ മിഷന്റെ പതിപ്പും പിൽക്കാലത്ത് വന്നു.

ഈ റിലീസിൽ 1868ലും 1887ലും പ്രസിദ്ധീകരിച്ച ബാസൽ മിഷൻ പതിപ്പുകളും 1899ലും 1901ലും പ്രസിദ്ധീകരിച്ച സി.എം.എസ്. പതിപ്പുകളും ഉൾപ്പെടുന്നു.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാനുകൾ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1868ലെ പതിപ്പ്

 • രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി താൾ/ഓൺലൈൻ റീഡിങ് കണ്ണി: കണ്ണി
 • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (720 MB)

1887ലെ പതിപ്പ്

1899ലെ പതിപ്പ്

1901ലെ പതിപ്പ്

Comments

comments