1857-പ്രാർത്ഥനാസംഗ്രഹം

ആമുഖം

കുറച്ചു ദിവസങ്ങൾക്ക് മുൻപ് 1875ൽ പ്രസിദ്ധീകരിച്ച മലയാള ഭാഷയിലുള്ള ആരാധനാപുസ്തക(ലിറ്റർജി)മായ കർണ്ണാടക തുളു മലയാള ദേശങ്ങളിലും ജർമ്മൻ ബോധകരാൽ ഉണ്ടായ സുവിശെഷ സഭകളിൽ വായിച്ചു നടക്കുന്ന പ്രാർത്ഥനാസംഗ്രഹം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ പങ്കു വെച്ചിരുന്നല്ലോ. ആ പുസ്തകത്തിന്റെ 1857ൽ ഇറങ്ങിയ ലിത്തോഗ്രഫിക്ക് പതിപ്പാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന പതിനാലാമത്തെ പൊതുസഞ്ചയ രേഖയാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കർണ്ണാടക തുളു മലയാള ദേശങ്ങളിലും ജർമ്മൻ ബോധകരാൽ ഉണ്ടായ സുവിശെഷ സഭകളിൽ വായിച്ചു നടക്കുന്ന പ്രാർത്ഥനാസംഗ്രഹം
  • താളുകളുടെ എണ്ണം: ഏകദേശം 200
  • പ്രസിദ്ധീകരണ വർഷം:1857
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1857_പ്രാർത്ഥനാസംഗ്രഹം
1857_പ്രാർത്ഥനാസംഗ്രഹം

പ്രാർത്ഥനാസംഗ്രഹം എന്ന കൃതിയെപറ്റി

ബാസൽ മിഷൻ സഭകളുടെ ആരാധനാ പുസ്തകം ആണിത്. വിവിധ സന്ദർഭങ്ങൾക്ക് ഉപയോഗിക്കാനുള്ള വിവിധതരം പ്രാർത്ഥനകൾ ഒക്കെയും ഈ പുസ്തകത്തിൽ കാണാം. ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഏകദേശമൊക്കെ 1875ലെ പതിപ്പിനോട് ഒക്കും. എന്നാൽ ലിത്തോഗ്രഫിക് പതിപ്പ് ആയതിനാൽ അതിന്റെ പ്രത്യേകതകൾ ഈ പുസ്തകത്തിൽ കാണാം.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Comments

comments