Notebook with various notes – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

ആമുഖം

മലബാറിലെ നെല്ലിനങ്ങൾ, മലബാറിലെ സ്ഥലനാമങ്ങൾ, മലയാളം-പേർഷ്യൻ പദസഞ്ചയം തുടങ്ങി വിവിധ വിഷയങ്ങളിൽ ഉള്ള  കുറിപ്പുകൾ അടങ്ങിയ കൈയെഴുത്തിലുള്ള നോട്ടു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഗുണ്ടർട്ടിന്റെ സ്വകാര്യനോട്ടു പുസ്തകമാണ്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്തു രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 162-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: Notebook with various notes
  • താളുകളുടെ എണ്ണം: 193
  • കാലഘട്ടം:  1838നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
Notebook with various notes – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി
Notebook with various notes – ഹെർമ്മൻ ഗുണ്ടർട്ട് — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഗുണ്ടർട്ടിന്റെ സ്വകാര്യ നോട്ടു പുസ്തകം ആണിത്. 1838നും 1859 ഇടയിൽ എഴുതപ്പെട്ട ഇതിൽ ഗുണ്ടർട്ട് വിവിധ സമയത്തായി പലവിഷയങ്ങളിൽ ശേഖരിച്ച കുറിപ്പുകൾ രേഖപ്പെടുത്തിയിരിക്കുകയാണ്. ഒന്നു ഓടിച്ചു നോക്കിയപ്പോൾ താഴെ പറയുന്ന കൃതികളെ പറ്റിയുള്ള ചെറുകുറിപ്പുകൾ കണ്ടു:

  • മലയാളം-പേർഷ്യൻ പദസഞ്ചയം
  • പേർഷ്യൻ-ഇംഗ്ലീഷ് ഗ്ലോസറി
  • അറബി ലിപി എഴുത്തുപരിശീലനം
  • കൂഫിക് ലിപി എഴുത്തുപരിശീലനം
  • മലബാറിലെ സ്ഥലനാമങ്ങൾ
  • വിവിധ അസുഖങ്ങളെ പറ്റിയുള്ള മലയാള കുറിപ്പുകൾ
  • മലബാറിന്റെ ഭൂമിശാസ്ത്രം
  • മലബാറിലെ നെല്ലിനങ്ങൾ
  • സംസ്കൃത സംഖ്യലിപികളും വിവിധ ദക്ഷിണേഷ്യ ലിപികളിലെ സംഖ്യകളും തമ്മിലുള്ള താരതമ്യം

തുടങ്ങി ഇരുപതിലധികം വിഷയങ്ങളിലുള്ള കുറിപ്പുകൾ ആണ് ഈ നോട്ടു പുസ്തകത്തിൽ കാണുന്നത്.

ഈ കൈയെഴുത്തു പ്രതി വിശദമായി പഠിച്ചാൽ ധാരാളം സംഗതികൾ കണ്ടെടുക്കാൻ ആവുമെന്ന് എനിക്കു തോന്നുന്നു.

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ അതിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

Comments

comments