1948 – ബദർ പടപ്പാട്ട് – മഹാകവി മോയിൻകുട്ടി വൈദ്യർ

മഹാകവി മോയിൻകുട്ടി വൈദ്യർ രചിച്ച ബദർ പടപ്പാട്ട് എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ബദർ യുദ്ധം,പദ്യരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന കൃതിയാണിത്.  മോയിൻകുട്ടി വൈദ്യരെ പറ്റിയുള്ള ചെറിയ കുറിപ്പിനു മാപ്പിള കലാ അക്കാദമിയിലെ ഈ പേജ് കാണുക. (മലയാളം വിക്കിപീഡിയയിലെ മോയിൻ കുട്ടി വൈദ്യരെ പറ്റി ഉള്ള നിലവിലെ ലേഖനം വിജ്ഞാനകോശ നിലവാരത്തിലേക്ക് മാറ്റിയെഴുതേണ്ടതുണ്ട്)

അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി മോയിൻകുട്ടി വൈദ്യരുടെ ഏറ്റവും പ്രസിദ്ധമായ രചനകളിൽ ഒന്നാണ്.

പുസ്തകത്തിൽ പകർത്തിയെഴുത്തുകാരൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ലിത്തോ എഴുത്തുകാരൻ്റെ പേരാണ്. ലിത്തോഗ്രഫി അച്ചടിയിൽ കല്ലിൽ എഴുതുന്ന ആൾക്ക് പ്രാധാന്യമുണ്ട്. ലിത്തോ എഴുത്ത് ആയതിനാൽ വരികളുടെ വിന്യാസം പലയിടത്തും നേർരേഖയിൽ അല്ലാത്തിനാലും, മറ്റു അച്ചടി ബൈൻഡിങ് പ്രശ്നങ്ങൾ മൂലവും, എനിക്കു അറബി ലിപി വായിക്കാൻ അറിയാത്തതും ഒക്കെയായി  ഇതിൻ്റെ ഡിജിറ്റൈസേഷൻ അതീവ ദുഷ്കരമായിരുന്നു.

അറബി-മലയാളം രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖകൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. ആ പദ്ധതിയെ കുറിച്ച് കുറച്ചു വിവരങ്ങൾ ഇവിടെ കാണാം.

1948 - ബദർ പടപ്പാട്ട് - മഹാകവി മോയിൻകുട്ടി വൈദ്യർ
1948 – ബദർ പടപ്പാട്ട് – മഹാകവി മോയിൻകുട്ടി വൈദ്യർ

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, ഡോ. പി. എ. അബൂബക്കർ സാറാണ്. ഒപ്പം ഡോ: അബ്ദുൾ ലത്തീഫ് സാറും വിവിധ സഹായങ്ങൾ ചെയ്തു തന്നു. ഇവർ തന്നെയാണ് ഈ പോസ്റ്റ് എഴുതാൻ ആവശ്യമായ മെറ്റാഡാറ്റയും തന്നത്. ഇവരോട് രണ്ടു പേരോടും, ഒപ്പം അറബി-മലയാളം രേഖകളുടെ ഡിജിറ്റൈസെഷനിൽ സഹകരിക്കുന്ന മറ്റുള്ളവരോടും നന്ദി അറിയിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ബദർ പടപ്പാട്ട്
  • രചന: മോയിൻകുട്ടി വൈദ്യർ (കൊണ്ടുവെട്ടി മേലങ്ങാടിയിൽ ആലുങ്ങൽകണ്ടിയിൽ പാർക്കും ഓട്ടുപാലക്കൽ മോയിൻകുട്ടി വൈദ്യർ )
  • പകർത്തിയെഴുത്ത്: സൈനുദ്ദീൻ ബിൻ അഹ്മദ് കോടഞ്ചേരി
  • പ്രസിദ്ധീകരണ വർഷം: 1948 ജൂലായ് 25 (ഹിജ്റ 1367)
  • താളുകളുടെ എണ്ണം:140
  • പ്രസാധനം/അച്ചടി: നൂറുൽ ഹിദായ അച്ചുകൂടം, പൊന്നാനി (പൊന്നാനിനഗരം അംശം ദേശത്ത് കോയ മുസ്ല്യാരകത്ത് നൂറുദ്ദീൻ കുട്ടി എന്നയാളുടെ നൂറുൽ ഹിദായ അച്ചുകൂടത്തിൽ)
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments