കൈവല്യനവനീതം കിളിപ്പാട്ട് – താളിയോല പതിപ്പ്

ആമുഖം

രചയിതാവ് ആരെന്ന കാര്യത്തിൽ പണ്ഡിതരുടെ ഇടയിൽ വിരുദ്ധാഭിപ്രായം ഉള്ള കൈവല്യനവനീതം എന്ന കൃതിയുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 112മത്തെ പൊതുസഞ്ചയ രേഖയും രണ്ടാമത്തെ താളിയോല രേഖയും ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കൈവല്യനവനീതം കിളിപ്പാട്ട്
  • താളിയോല ഇതളുകളുടെ എണ്ണം: ഏകദേശം 160
  • എഴുതപ്പെട്ട കാലഘട്ടം: (അറിയില്ല, കൈയെഴുത്ത് ശൈലി കണ്ടിട്ട് ഏതാണ്ട് 1850കൾക്ക് മുൻപാണെന്ന് തോന്നുന്നു) 
  • ടൂബിങ്ങനിലെ മെറ്റാഡാറ്റയിൽ രചയിതാവ് എന്നതിൽ രേഖപ്പെടുത്തിയിരിക്കുന്നത്:
    • Tāṇṭavarāya Cuvāmikaḷ [author]
    • Kaṭiyamkuḷattu˘ Śuppu Mēnōn [translator] (ഒന്ന് ലിപി മാറ്റാൻ ശ്രമിക്കട്ടെ, കാട്ടിയം‌കുളത്തു സുപ്പു മേനോൻ  – പരിഭാഷകൻ)
കൈവല്യനവനീതം കിളിപ്പാട്ട് – താളിയോല പതിപ്പ്
കൈവല്യനവനീതം കിളിപ്പാട്ട് – താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

താളിയോലയുടെ ആദ്യത്തെ കുറച്ച് ഇതളുകൾ മാത്രമേ ഞാൻ നോക്കിയുള്ളൂ. ട്യൂബിങ്ങനിലെ മെറ്റാ ഡാറ്റയിൽ രചയിതാവായി കൊടുത്തിരിക്കുന്നത് Tāṇṭavarāya Cuvāmikaḷ എന്നാണ്. പരിഭാഷകൻ ആയി  Kaṭiyamkuḷattu˘ Śuppu Mēnōn എന്നും. പരിഭാഷകൻ എന്നത് കൊണ്ട് ഓല എഴുതിയ ആളെയോ ആണോ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് അറിയില്ല. സാധാരണ അവസാനത്തെ ഓലയിൽ എഴുതിയ ആളുടെ പേർ സൂചിപ്പികാറുണ്ട്. ഇതിൽ അതും കാണുന്നില്ല.

കൈവല്യനവനീതം കിളിപ്പാട്ടിന്റെ രചയിതാവായി എഴുത്തച്ഛന്റെ പേരും കേൾക്കുന്നുണ്ട്. പക്ഷെ ഇക്കാര്യത്തിൽ പണ്ഡിതരുടെ ഇടയിൽ വിരുദ്ധാഭിപ്രായം ഉണ്ട്.

ഇതളുകൾക്ക് നമ്പർ ഇട്ടിട്ടൂണ്ട്. ഈ നമ്പറിടൽ പ്ലേസ് വാല്യു ശൈലിയിലാണ്. അതു കോണ്ടും എഴുത്തിന്റെ രീതി കൊണ്ടും ഇത് പ്രായേണ 1850കൾക്ക് ശേഷമുള്ള ഒരു രേഖ ആണെന്ന് തോന്നുന്നു.  എഴുത്ത്  ശൈലിയിൽ നിന്ന് കാലഘട്ടം കൃത്യമായി വിലയിരുത്താൻ എനിക്കറിയില്ല. അത് അറിവുള്ളവർ ചെയ്യുമല്ലോ.

ഈ താളിയോല രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

Comments

comments