1954ൽ തിരുവിതാംകൂർ-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിൽ, കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നു മത്സരിച്ച കെ.ജെ. തോമസു് തയ്യാറാക്കിയ നിയമസഭയിൽ ഞാൻ എന്തു പറഞ്ഞു? എന്ന തെരഞ്ഞെടുപ്പ് സംബന്ധമായ പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1952-1954ൽ തിരുവിതാംകൂർ-കൊച്ചി നിയമസഭയിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തെ പ്രധിനിധീകരിച്ച കെ.ജെ. തോമസു് താൻ മണ്ഡലത്തിനു വേണ്ടി എന്തൊക്കെ ചെയ്തു എന്നും, നിയമസഭയിൽ എന്തൊക്കെ പറഞ്ഞു എന്നും ഈ പുസ്തകത്തിൽ ഡോക്കുമെൻ്റ് ചെയ്തിരിക്കുന്നു.
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: നിയമസഭയിൽ ഞാൻ എന്തു പറഞ്ഞു?
- രചന: കെ.ജെ. തോമസ്
- പ്രസിദ്ധീകരണ വർഷം: 1954
- താളുകളുടെ എണ്ണം: 80
- അച്ചടി: ദി ഓറിയൻ്റൽ പ്രിൻ്റിംഗ് വർക്സ്, കാഞ്ഞിരപ്പള്ളി
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി