1947 – വിദ്യാഭിവർദ്ധിനി മാസിക – പുസ്തകം 2 ലക്കം 12 – 1123 വൃശ്ചികം (1947 ഡിസംബർ)

എസ് റ്റി റെഡ്യാരുടെ വിദ്യാഭിവർദ്ധനി പുസ്തകശാലയുടെ (VV പ്രസ്സ്) ഭാഗമായി പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭിവർദ്ധനി എന്ന മാസികയുടെ 1947 ഡിസംബർ ലക്കത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. വിവിധ സാമൂഹ്യ വിഷയങ്ങളിലുള്ള ലേഖനങ്ങളാണ് ഈ മാസികയുടെ ഉള്ളടക്കം.  വിവി പ്രസ്സിൻ്റെ വിവിധ പുസ്തകങ്ങളുടെ പരസ്യങ്ങൾക്ക് പുറമേ മറ്റു പൊതുലേഖനങ്ങളും ഈ മാസികയുടെ ഭാഗമാണ്. ഇതേ മാസികയുടെ 1920കളിൽ ഇറങ്ങിയ കുറച്ചു ലക്കങ്ങൾ നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം. എന്നാൽ 1947ലെ ഈ മാസിക പുതിയ ഒരു സീരീസായാണ് ആരംഭിച്ചിരിക്കുന്നത്. അതിൻ്റെ കാരണം വ്യക്തമല്ല.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമേ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1947 - വിദ്യാഭിവർദ്ധിനി മാസിക - പുസ്തകം 2 ലക്കം 12 - 1123 വൃശ്ചികം (1947 ഡിസംബർ)
1947 – വിദ്യാഭിവർദ്ധിനി മാസിക – പുസ്തകം 2 ലക്കം 12 – 1123 വൃശ്ചികം (1947 ഡിസംബർ)

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: വിദ്യാഭിവർദ്ധിനി മാസിക – പുസ്തകം 2 ലക്കം 12 – 1123 വൃശ്ചികം (1947 ഡിസംബർ)
  • പ്രസിദ്ധീകരണ വർഷം: 1947 
  • താളുകളുടെ എണ്ണം: 44
  • അച്ചടി: വിദ്യാഭിവർദ്ധിനി പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments