(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)
കേരളത്തിലെ സ്കൂളുകളിൽഒന്നാംക്ലാസ്സിൽ പഠിപ്പിക്കുന്നവർക്കു ഉപയോഗിക്കാനായി കേരള സർക്കാർ SCERT വഴി പ്രസിദ്ധീകരിച്ച അദ്ധ്യാപകസഹായി മലയാളം സ്റ്റാന്‍ഡേര്‍ഡ് 1 എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.ഡിപിഇപി കാലത്തിനു തൊട്ടുമുമ്പ് മലയാള അക്ഷരങ്ങള്‍ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് എങ്ങനെ പഠിപ്പിക്കണം എന്ന് അദ്ധ്യാപകര്‍ക്കായി വിശദീകരിക്കുന്ന ഈ പുസ്തകം ഇന്നും പ്രസക്തിയുള്ളതാണ്.മിനിമം പഠന നിലവാരം ഉറപ്പുവരുത്തുന്നതിനുവേണ്ടി പ്രത്യേകം തയാറാക്കിയ ഈ അദ്ധ്യാപകസഹായി വീട്ടില്‍ ഇരുത്തി കൊച്ചു കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന രക്ഷിതാക്കള്‍ക്ക് പ്രയോജനപ്രദമായേക്കാം.
കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: 1995-അദ്ധ്യാപകസഹായി-മലയാളം-സ്റ്റാന്‍ഡേര്‍ഡ് 1
- പ്രസിദ്ധീകരണ വർഷം: 1995
- താളുകളുടെ എണ്ണം:170
- അച്ചടി: ഗവണ്‍മെന്റ് പ്രസ്സ് തിരുവനന്തപുരം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി