1970 – തെങ്ങുകൃഷിക്കു് ഒരു കലണ്ടർ – കേരള ഫാം ഇൻഫർമേഷൻ ബ്യൂറോ

കേരള ഫാം ഇൻഫർമേഷൻ ബ്യൂറോ എന്ന കേരള സർക്കാർ വകുപ്പ് തെങ്ങുകൃഷിക്കു് ഒരു കലണ്ടർ എന്ന പേരിൽ 1970ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ 1970 ആഗസ്റ്റ് തൊട്ട് 1971 ജൂലൈ വരെയുള്ള ഓരോ മാസവും തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട സംഗതികൾ ഡോക്കുമെന്റ് ചെയ്തിരിക്കുന്നു.

തെങ്ങുകൃഷിക്കു് ഒരു കലണ്ടർ - കേരള ഫാം ഇൻഫർമേഷൻ ബ്യൂറോ
തെങ്ങുകൃഷിക്കു് ഒരു കലണ്ടർ – കേരള ഫാം ഇൻഫർമേഷൻ ബ്യൂറോ

കടപ്പാട്

ചങ്ങനാശ്ശെരിക്കടുത്തുള്ള ഇത്തിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്. ഇതിനായി എന്നെ സുഹൃത്ത് കൂടിയായ സജനീവ് ഇത്തിത്താനവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹായിച്ചു. അവരോടു എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: തെങ്ങുകൃഷിക്കു് ഒരു കലണ്ടർ
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 24
  • പ്രസാധനം: കേരള ഫാം ഇൻഫർമേഷൻ ബ്യൂറോ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

.

Comments

comments