1791- സെൻ്റം അഡാഗിയ മലബാറിക്ക – മലയാള പഴഞ്ചൊൽ ശേഖരം

1772ൽ ആൽഫബെറ്റം ഗ്രന്ഥൊണിക്കൊ മലബാറിക്കം-വും സംക്ഷേപവേദാർത്ഥവും അച്ചടിച്ച അച്ചുപയോഗിച്ച് വേറൊരു പ്രധാനപ്പെട്ട മലയാളം-ലറ്റിൻ പുസ്തകം കൂടി പുറത്തിറങ്ങിയിട്ടുണ്ട്. Centum Adagia Malabarica എന്ന പേരിൽ അറിയപ്പെടുന്ന ഈ പുസ്തകം 1791-ൽ ആണ് അച്ചടിച്ചത്.

ശീർഷകത്താൾ

ഈ പുസ്തകത്തിൽ നൂറ് മലയാളം ചൊല്ലുകളും (മലയാളലിപിയിൽ) അതിൻ്റെ ലറ്റിൻ പരിഭാഷയുമാണുള്ളത്. ഇത് മലയാളഭാഷയിലെ ആദ്യത്തെ  (ഒരു പക്ഷെ ഇന്ത്യൻ ഭാഷകളിലെ തന്നെ) പഴഞ്ചൊൽ ഗ്രന്ഥശേഖരം ആണ്.

 

ഈ കൃതിയുടെ സ്കാനും നമുക്ക് ലഭ്യമായിരിക്കുന്നു. ഗൂഗിളിൻ്റെ കടാക്ഷത്താൽ ആണ് ഇതും നമുക്ക് കിട്ടിയത്.  ഈ സ്കാൻ ആർക്കൈവ്.ഓർഗിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡൗൺലോഡ് ചെയ്യാനുള്ള കണ്ണികൾ:

Comments

comments

Leave a Reply