ആമുഖം
ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത് ഹെർമ്മൻ ഗുണ്ടർട്ടുമായി ബന്ധമുള്ള ഒരു ബാസൽ മിഷൻ പുസ്തകമാണ്.
പുസ്തകത്തിന്റെ വിവരം
- പേര്: ക്രിസ്തീയ ഗീതങ്ങൾ, Malayalam Hymn Book
- പതിപ്പ്: എഴാം പതിപ്പ്
- താളുകൾ: 358
- രചയിതാവ്: ഒരു സംഘം രചയിതാക്കൾ
- പ്രസിദ്ധീകരണ വർഷം: 1898
- പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
![1898 – ക്രിസ്തീയ ഗീതങ്ങൾ – ബാസൽ മിഷൻ](https://shijualex.in/wp-content/uploads/2015/11/1898MalayalamHymnBook-610x1024.jpg)
ഉള്ളടക്കം
മലയാളത്തിലുള്ള ക്രിസ്തീയ കീർത്തനങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇതിലെ ഭൂരിപക്ഷം പാട്ടുകളും ജർമ്മൻ, ഇംഗ്ലീഷ് പാട്ടുകൾ മലയാളത്തിലാക്കിയതാണ്.
രചയിതാക്കളുടെ കാര്യമാണ് കൗതുകം. പുസ്തകത്തിലെ പാട്ടുകളിൽ നല്ലൊരു ഭാഗം രചിച്ചിരിക്കുന്നത് ഹെർമ്മൻ ഗുണ്ടർട്ടാണ്. മറ്റു എനിക്കു പരിചയമുള്ള രചയിതാക്കൾ താഴെ പറയുന്നു. A Progressive Grammar Of The Malayalam Language For Europeans എന്ന ഗ്രന്ഥത്തിന്റെ കർത്താവായ L.J. Frohnmeyer, ഇംഗ്ലീഷു മലയാള ശബ്ദകോശത്തിന്റെ രചിതാവായ തോബിയാസ് സക്കറിയാസ്, E Diez എന്നിവരും പിന്നെ പേരു കേട്ടു പരിചയമില്ലാത്ത മറ്റു പലരേയും രചയിതാക്കളായി കാണാം . ഏതാണ്ട് 300 പാട്ടുകൾ ആണ് പുസ്തകത്തിൽ ഉള്ളത്.
പുസ്തകത്തിന്റെ അവസാനം പുസ്തകത്തിലെ പാട്ടുകളുമായി ബന്ധപ്പെട്ട വേദപുസ്തകവാക്യങ്ങളും, രചയിതാക്കളുടെ പട്ടികയും, മറ്റും കാണാം.
ഡിജിറ്റൈസ് ചെയ്തതിന്റെ വിവരം
പതിവുപോലെ ബൈജു രാമകൃഷ്ണണൻ ഫൊട്ടോ എടുക്കാനും മറ്റും സഹായിച്ചു.
ഡൗൺലോഡ് വിവരം
ഈ പുസ്തകത്തിന്റെ പല തരത്തിലുള്ള ഔട്ട് പുട്ട് ലഭ്യമാണ്.
- സ്കാൻ ലഭ്യമാക്കിയിരിക്കുന്ന പ്രധാന താൾ: https://archive.org/details/1898MalayalamHymnBook
- ഓൺലൈനായി വായിക്കാൻ: 1898 – ക്രിസ്തീയ ഗീതങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട് – ബാസൽ മിഷൻ
- ഡൗൺലോഡ് കണ്ണി: 1898 – ക്രിസ്തീയ ഗീതങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട് – ബാസൽ മിഷൻ – (8 MB)
One comment on “1898 – ക്രിസ്തീയ ഗീതങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട് – ബാസൽ മിഷൻ”
Comments are closed.