1916-1917ൽ ശ്രീനാരായണഗുരുവിൻ്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം ഏർപ്പെടുത്തിയ കമ്മറ്റി തയ്യാറാക്കിയ ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ഷഷ്ടിപൂർത്തി കമ്മിറ്റി റിപ്പോർട്ട് എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ രേഖയിൽ ശ്രീനാരായണഗുരുവിൻ്റെ ഷഷ്ടിപൂർത്തി സംബന്ധമായ വിവിധ ലേഖനങ്ങളും കവിതകളും ഷഷ്ടിപൂർത്തി ആഘോഷങ്ങളുടെ വരവുചിലവു കണക്കുകളും ഒക്കെ അടങ്ങിയിരിക്കുന്നു.
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ഷഷ്ടിപൂർത്തി കമ്മിറ്റി റിപ്പോർട്ട് – എസ്.എൻ.ഡി.പി. യോഗം
- പ്രസിദ്ധീകരണ വർഷം: 1917
- താളുകളുടെ എണ്ണം: 130
- അച്ചടി: Ananda Press, Trivandrum
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി