1951ൽ തിരുവിതാംകൂർ കൊച്ചി പ്രദേശത്ത് നാലാം ഫാറത്തിൽ (എട്ടാം ക്ലാസ്സ്) പഠിച്ചവർ ചരിത്രപാഠപുസ്തകമായി ഉപയോഗിച്ച അഭിനവ ഹൈസ്കൂൾ ഭൂലോകചരിത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കെ.എം. ജോസഫ് ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന The Educational Book Depot എന്ന പ്രസാധക സംരംഭത്തിന്റെ കീഴിൽ കെ.എം. ജോസഫ് ഒട്ടനവധി ചരിത്ര, ഭൂമിശാസ്ത്ര, സിവിക്സ് പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു എന്ന് പുസ്തകത്തിലെ പരസ്യങ്ങൾ സൂചന നൽകുന്നു.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
കടപ്പാട്
ശ്രീ ഡൊമനിക്ക് നെടുംപറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
- പേര്: അഭിനവ ഹൈസ്കൂൾ ഭൂലോകചരിത്രം (ഒന്നാം ഭാഗം) – നാലാം ഫാറം
- രചന: കെ.എം. ജോസഫ്
- പ്രസിദ്ധീകരണ വർഷം: 1951
- താളുകളുടെ എണ്ണം: 222
- പ്രസാധനം: The Educational Book Depot, തിരുവനന്തപുരം
- അച്ചടി: St. Joseph’s Press, തിരുവനന്തപുരം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി