ആമുഖം
തന്ത്രശാസ്ത്രത്തിന്റെ ഒരു താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 117മത്തെ പൊതുസഞ്ചയ രേഖയും ആറാമത്തെ താളിയോല രേഖയും ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: തന്ത്രശാസ്ത്രം
- താളിയോല ഇതളുകളുടെ എണ്ണം: 59
- എഴുതപ്പെട്ട കാലഘട്ടം: 1700നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
മൊത്തം നിഗൂഡമായ ഒരു ശാസ്ത്രമാണ് തന്ത്രശാസ്ത്രമെന്ന് തോന്നുന്നു. അതിനാലാവണം മലയാളം വിക്കിപീഡിയയിൽ തന്ത്രശാസ്ത്രത്തെ പറ്റിയുള്ള ലേഖനം പോലും മനുഷ്യനു ലളിതമായി മനസ്സിലാക്കാൻ പറ്റാത്ത ഒന്നായി പൊയത്. വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്ന നിർവ്വചനം താഴെ പറയുന്നതാണ്:
തന്ത്രശാസ്ത്രം അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്. ദക്ഷിണം, സമയം, വാമം,കൌളം തുടങ്ങി ധാരാളം ശാഖകൾ ഉൾക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉൾക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്. ധാരാളം നിഗൂഢതകൾ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്കൃതഭാഷയിലാണെന്നുള്ളതും ഇതിൻറെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല,യന്ത്രങ്ങൾ, ക്ഷേത്രപ്രതിഷ്ഠകൾ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട് തന്ത്രശാസ്ത്രത്തിന്.
൪൭ (47 ) മത്തെ ഇതൾ തൊട്ടാണ് ഈ പതിപ്പിൽ കാണുന്നത്. അതിന്റെ അർത്ഥം അതിനു മുൻപുള്ളതൊക്കെ നഷ്ടപ്പെട്ടു എന്നതാണ്. ചെന്നായതന്ത്രം, മുള്ളൻ തന്ത്രം, വെരുകു തന്ത്രം തുടങ്ങി ഇരുപതിലധികം തന്ത്രങ്ങളാണ് ഇതിന്റെ ഉള്ളടക്കം.
ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (70 MB)
One comment on “തന്ത്രശാസ്ത്രം — താളിയോല പതിപ്പ്”
തന്ത്രസംമ്പന്ധമായ എല്ലാ പുസ്തകങ്ങളുo ലഭ്യമാകുന്നതിനുത് എന്തു ചെയ്യണം