അരുണ ഗാർഹികമാസിക എന്ന പഴയകാല മാസികയുടെ 1953-ാം വർഷത്തിൽ പുറത്തിറങ്ങിയ 9 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മിസ്സിസ് എ.വി. കളത്തിൽ, വർഗ്ഗീസ് കളത്തിൽ എന്നിവർ ആണ് ഈ മാസികയുടെ പിൻപിൽ എന്നു കാണുന്നു. സ്ത്രീ സംബന്ധിയായ ലേഖനങ്ങൾ, സിനിമാ സംബന്ധിയായ ലേഖനങ്ങൾ മറ്റു സമകാലിക വിഷയങ്ങളിലുള്ള ലേഖനങ്ങൾ എന്നിവ ഈ മാസികയിൽ കാണാം. പഴയകാല സിനിമാ പരസ്യങ്ങളും ഈ മാസികയിൽ കാണുന്നുണ്ട്. ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പുരത്തു വിടുന്ന ലക്കങ്ങളിൽ ഒരു ലക്കം ശ്രീനാരായണഗുരു സ്പെഷ്യലും മറ്റൊരു ലക്കം എലിസബത്ത് രാജ്ഞി സ്പെഷ്യലും ആണ്.
ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോന്നും വ്യത്യസ്തമായി തന്നെയാണ് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വിടുന്ന 9 ലക്കങ്ങളുടേയും എല്ലാ പേജുകളും ലഭ്യമാണ്. 1952 ഒക്ടോബർ, 1952 ഡിസംബർ എന്നീ ലക്കങ്ങൾ ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. 1952 ജനുവരി ലക്കം ഇറങ്ങിയില്ല എന്നു 1952 ഫെബ്രുവരി ലക്കത്തിലെ കുറിപ്പിൽ നിന്നു വ്യക്തമാണ്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ മാസികയുടെ ഒൻപത് ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
രേഖ 1
- പേര്: അരുണ ഗാർഹികമാസിക – (പുസ്തകം 3?) (ലക്കം 12?)
- പ്രസിദ്ധീകരണ വർഷം: 1953 ഫെബ്രുവരി
- താളുകളുടെ എണ്ണം: 36
- അച്ചടി: MM Press, Kottayam
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
രേഖ 2
- പേര്: അരുണ ഗാർഹികമാസിക – പുസ്തകം 4 ലക്കം 1
- പ്രസിദ്ധീകരണ വർഷം: 1953 മാർച്ച്
- താളുകളുടെ എണ്ണം: 36
- അച്ചടി: MM Press, Kottayam
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
രേഖ 3
- പേര്: അരുണ ഗാർഹികമാസിക – പുസ്തകം 4 ലക്കം 2
- പ്രസിദ്ധീകരണ വർഷം: 1953 ഏപ്രിൽ
- താളുകളുടെ എണ്ണം: 36
- അച്ചടി: MM Press, Kottayam
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
രേഖ 4
- പേര്: അരുണ ഗാർഹികമാസിക – പുസ്തകം 4 ലക്കം 3
- പ്രസിദ്ധീകരണ വർഷം: 1953 മെയ്
- താളുകളുടെ എണ്ണം: 36
- അച്ചടി: MM Press, Kottayam
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
രേഖ 5
- പേര്: അരുണ ഗാർഹികമാസിക – പുസ്തകം 4 ലക്കം 4
- പ്രസിദ്ധീകരണ വർഷം: 1953 ജൂൺ
- താളുകളുടെ എണ്ണം: 36
- അച്ചടി: MM Press, Kottayam
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
രേഖ 6
- പേര്: അരുണ ഗാർഹികമാസിക – പുസ്തകം 4 ലക്കം 5
- പ്രസിദ്ധീകരണ വർഷം: 1953 ജൂലൈ
- താളുകളുടെ എണ്ണം: 36
- അച്ചടി: MM Press, Kottayam
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
രേഖ 7
- പേര്: അരുണ ഗാർഹികമാസിക – പുസ്തകം 4 ലക്കം 6
- പ്രസിദ്ധീകരണ വർഷം: 1953 ആഗസ്റ്റ്
- താളുകളുടെ എണ്ണം: 36
- അച്ചടി: MM Press, Kottayam
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
രേഖ 8
- പേര്: അരുണ ഗാർഹികമാസിക – പുസ്തകം 4 ലക്കം 7
- പ്രസിദ്ധീകരണ വർഷം: 1952 സെപ്റ്റംബർ
- താളുകളുടെ എണ്ണം: 36
- അച്ചടി: MM Press, Kottayam
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
രേഖ 9
- പേര്: അരുണ ഗാർഹികമാസിക – പുസ്തകം 4 ലക്കം 9
- പ്രസിദ്ധീകരണ വർഷം: 1953 നവംബർ
- താളുകളുടെ എണ്ണം: 26
- അച്ചടി: MM Press, Kottayam
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി