1916 – കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ

എസ് റ്റി റെഡ്യാർ ആൻ്റ് സൺസ് 1916ൽ പുറത്തിറക്കിയ കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഈ കൃതിയുടെ പതിമൂന്നാം പതിപ്പാണ്. ഈ പതിപ്പ് 2000 കോപ്പികൾ അച്ചടിച്ചിട്ടുണ്ട്. എസ് റ്റി റെഡ്യാർ ഈ തരത്തിലുള്ള കുറച്ചധികം കൃതികൾ അമ്പലങ്ങളിലെ ഉത്സവപ്പറമ്പുകളിലൂടെ വിറ്റഴിച്ച കഥയുടെ കാര്യം പി.കെ. രാജശേഖരനും ജി പ്രിയദർശനും തങ്ങളുടെ വിവിധ ലേഖനങ്ങളിൽ പ്രതിപാദിച്ചു കണ്ടിട്ടുണ്ട്.

ആദ്യ കാല സ്വദേശി അച്ചടികളിൽ കാണൂന്ന പോലെ ഫോർമാറ്റിങ് ഒന്നും ഇല്ലാതെ ആണ് തുള്ളലിൻ്റെ വരികൾ ഇതിൽ അച്ചടിച്ചിരിക്കുന്നത്. പേപ്പറിൻ്റെ ക്ഷാമം കൊണ്ടാണോ എന്നറിയില്ല, മറ്റേതോ കൃതിയുടെ ഉള്ളടക്കം അച്ചടിച്ചതിൻ്റെ മറു പുറത്താണ് ഇതിൻ്റെ കവർ പേജുകൾ രണ്ടും അച്ചടിച്ചിരിക്കുന്നത്.

1916 - കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ
1916 – കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

 • പേര്: കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ
 • പ്രസിദ്ധീകരണ വർഷം: 1916 (മലയാള വർഷം 1091)
 • താളുകളുടെ എണ്ണം: 28
 • അച്ചടി: വിദ്യാഭിവർദ്ധിനി അച്ചുകൂടം, കൊല്ലം
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments

One comment on “1916 – കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ

 • PRAJEEV NAIR says:

  ഈ കൃതി കുഞ്ചൻനമ്പ്യാരെക്കുറിച്ച് വിശദമായ ആമുഖത്തോടെ 2013 ൽ സായാഹ്നഫൌണ്ടേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ ഈരടിയായിട്ടാണ് അച്ചടിച്ചിട്ടുള്ളത് .പഴയ ലിപിയാണ് .പ്രസ്തുത ഇബുക്ക് താഴെക്കാണുന്ന ലിങ്കിൽ ലഭ്യമാണ്.

  http://books.sayahna.org/ml/pdf/saugandhikam.pdf

  ഈ കൃതി വിക്കിഗ്രന്ഥശാലയിലും ലഭ്യമാണ്
  https://ml.wikisource.org/wiki/ കല്യാണസൗഗന്ധികം_തുള്ളൽ

  Archive.org ൽ ഈ കൃതിയുടെ 6 തരം വ്യത്യസ്ത പതിപ്പുകൾ ലഭ്യമാണ്.
  1, 1932-കല്ല്യാണസൌഗന്ധികം (ശീതങ്കന്‍തുള്ളല്‍),കവിത [വ്യാഖ്യാനസഹിതം]
  പ്രസാ : എ പി പരമേശ്വരൻപിള്ള
  https://archive.org/details/KalyanaSougandhikamSeethanganThullal_20160518 [3.7 MB]

  2.കല്ല്യാണസൌഗന്ധികം (ശീതങ്കന്‍തുള്ളല്‍),വ്യാഖ്യാ :വി കെ എഴുത്തച്ഛൻ
  Text with Notes, Question & Answers
  https://archive.org/details/in.ernet.dli.2015.277943 [78.0 MB]

  3.കല്ല്യാണസൌഗന്ധികം (ശീതങ്കന്‍തുള്ളല്‍),വ്യാഖ്യാ: വിദ്വാൻ സി ഐ ഗോപാലപിള്ള [1932] Text Book
  https://archive.org/details/in.ernet.dli.2015.277687 [54.9 MB]

  4. കല്ല്യാണസൌഗന്ധികം (ശീതങ്കന്‍തുള്ളല്‍ ) വ്യാഖ്യാ : പ്രൊഫ.അമ്പലപ്പുഴ രാമവർമ്മ
  https://archive.org/details/in.ernet.dli.2015.277933 [54.8 MB]

  5.കല്ല്യാണസൌഗന്ധികം (ശീതങ്കന്‍തുള്ളല്‍ ) അവതാരിക: പി കൃഷ്ണൻനായർ (1932)
  https://archive.org/details/in.ernet.dli.2015.277953 [59.1 MB]

  6.1932-കല്ല്യാണസൌഗന്ധികം (ശീതങ്കന്‍തുള്ളല്‍),കവിത [വ്യാഖ്യാനസഹിതം]
  പ്രസാ : എ പി പരമേശ്വരൻപിള്ള
  https://archive.org/details/in.ernet.dli.2015.277685 [40.7 MB]

  NB: ഒന്നും ആറും ഒരേ പതിപ്പാണ്. ആറാമത്തെ പതിപ്പ് High Resolution നിലാണ്

  Prajeev Nair
  Cherukunnu, Kannur

Comments are closed.