ആമുഖം
വളരെ അവിചാരിതമായി കൈയ്യിൽ വന്നു പെട്ട ഒരു പുസ്തകത്തിന്റെ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഒരു സമാന്തരപ്രസിദ്ധീകരണം എന്നു പറയാവുന്ന ഒന്നാണ് ഇത്. അതിനാൽ തന്നെ ഇത്തരം പുസ്തകങ്ങൾ ശേഖരിക്കപ്പെടാനും കാറ്റലോഗ് ചെയ്യപ്പെടാനും ഒക്കെയുള്ള സാദ്ധ്യത വളരെ വിരളമാണ്. പക്ഷെ ഈ പുസ്തകവും ഇതിന്റെ പ്രസിദ്ധീകരണകാലഘത്തെ അടയാളപ്പെടുത്തുന്നതാണ്.
ഇത് ഒരു കൊച്ചുപുസ്തകമാണ് (ചെറിയ കൈപ്പുസ്തകം എന്ന അർത്ഥത്തിൽ 🙂 ). കുന്നംകുളത്തെ എ.ആർ.പി. ഔഷധശാലയുടെ വക ആയുർവ്വേദമരുന്നുകളുടെ ഡോക്കുമെന്റേഷനാണ് ഈ കൈപ്പുസ്തകത്തിന്റെ ഉള്ളടക്കം.
പുസ്തകത്തിന്റെ വിവരം
- പേര്: എ.ആർ.പി. ഔഷധശാല, കുന്നംകുളം എന്നു മാത്രമാണ് കവർപേജിൽ കൊടുത്തിരിക്കുന്നത്. (മറ്റു യാതൊരു വിധത്തിലുള്ള തലക്കെട്ടും ഇല്ല. പക്ഷെ ഉള്ളടക്കം വിവിധ എ.ആർ.പി. ഔഷധശാലയുടെ ആയുർവ്വേദമരുന്നുകളുടെ വിശദാംശങ്ങൾ ആണ്. )
- താളുകൾ: 85
- രചയിതാവ്: അജ്ഞാതം.
- പ്രസ്സ്: എ.ആർ.പി. പ്രസ്സ്, കുന്നംകുളം
- പ്രസിദ്ധീകരണ വർഷം: 1950 (പ്രസിദ്ധീകരണവർഷം 1950 ആണെന്ന് കവർപേജിൽ കൊടുത്തിരിക്കുന്ന 1125 എന്ന മലയാളവർഷ അക്കത്തിൽ നിന്ന് ഊഹിക്കുന്നു)
പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം
മുകളിൽ സൂചിപ്പിച്ച പോലെ കുന്നംകുളത്തെ എ.ആർ.പി. ഔഷധശാലയുടെ വിവിധ ആയുർവ്വേദമരുന്നുകളുടെ വിശദാംശങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. അവർക്ക് എ.ആർ.പി. പ്രസ്സ് എന്ന പേരിൽ കുന്നംകുളത്ത് ഒരു പ്രസ്സ് ഉണ്ടായിരുന്നു. അവിടാണ് പുസ്തകം അച്ചടിച്ചത് (ഈ രണ്ടു സ്ഥാപനങ്ങളും ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല). പുസ്തകത്തിന്റെ അവസാനം എ.ആർ.പി. പ്രസ്സിന്റെ വിവിധ പുസ്തകങ്ങളെ (ഉദാ: സ്വപ്നനിഘണ്ടു, ഗൗളിശാസ്ത്രം) കുറിച്ചുള്ള പരസ്യങ്ങളും കാണാം. പിറകിലത്തെ കവർപേജിൽ എ.ആർ.പി. ഔഷധശാലയുടെ വിസർപ്പനെണ്ണ എന്ന ഔഷധം സേവിക്കുന്നതിനു മുൻപും ശേഷമുള്ള ഒരു ചിത്രവും കൊടുത്തിട്ടുണ്ട്.
ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങളിലേക്കു പോവാൻ എനിക്കു അറിവില്ല. അതു ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ.
കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
- ഡൗൺലോഡ് കണ്ണി (ബ്ലാക്ക് ആന്റ് വൈറ്റ്): https://archive.org/details/1950-arp-oushada-sala
2 comments on “1950-എ.ആർ.പി. ഔഷധശാല കുന്നംകുളം”
This is very useful. Several Ayurveda magazines and pamphlets showing their Ayurveda product details and costs were published from Kerala till the end of 1960.
the down load link not work- going to download access of MS
Comments are closed.