ആമുഖം
പ്രാചീന കേരള ചരിത്രം/ഐതിഹ്യം വിവരിക്കുന്ന കേരളമാഹാത്മ്യം എന്ന സംസ്കൃത കൃതിയുടെ ഒരു കൈയെഴുത്തുപ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 141-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: കേരളമാഹാത്മ്യം
- രചയിതാവ്: പൌരാണിക കൃതി.
- താളിയോല ഇതളുകളുടെ എണ്ണം: 373
- കാലഘട്ടം: മൂലകൃതി പൌരാണികം. ഈ കടലാസ് കോപ്പി ഗുണ്ടർട്ട് 1865ൽ പകർത്തിയെഴുതിയതാണെന്ന് ടൂബിങ്ങനിലെ ഈ രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു.

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ഇത് ഹെർമ്മൻ ഗുണ്ടർട്ട് താളിയോല പതിപ്പ് നോക്കി കടലാസിലേക്ക് പകർത്തിയെഴുതിയ പതിപ്പാണ്. ഇത് പൂർണ്ണമായും ഒരു സംസ്കൃതരചനയാണ്.
കേരളത്തിന്റെ പുരാതന ചരിത്രം ഐതിഹ്യരൂപത്തിൽ വിവരിക്കുന്ന ഒരു കൃതി എന്നതിനപ്പുറം യാതൊന്നും എനിക്ക് ഈ കൃതിയെപറ്റി അറിയില്ല. വി. രാജീവ് എന്ന ഒരാൾ കേരളമാഹാത്മ്യം എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ടെന്ന് ഇവിടെ കാണുന്നു.
ഈ കൈയെഴുത്തു രേഖയിൽ ഒന്നിടവിട്ട താളുകളിൽ ആണ് എഴുതിയിരിക്കുന്നത്. ബ്ലാങ്കായി കിടക്കുന്ന പേജിൽ എന്തോ വാട്ടർ മാർക്ക് കാണുന്നുണ്ട്.
ഈ കൈയെഴുത്തു രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. 660 MB സൈസ് ഉള്ള വലിയ ഫയൽ ആണിത്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (660 MB)