Malayalam Selections with Translations, Grammatical Analyses, and Vocabulary എന്ന പുസ്തകം പരിചയപ്പെടുത്തുന്നു. പുസ്തകത്തിന്റെ രചന A.J. Arbuthnot. ഇദ്ദേഹം മദ്രാസ് സർക്കാരിന്റെ ഔദ്യോഗിക മലയാളം പരിഭാഷകനായി ജോലി ചെയ്യുക ആയിരുന്നെന്ന് കാണുന്നു.
ഈ പുസ്തകത്തിലെ ഉള്ളടക്കം നാലായി തിരിച്ചിരിക്കുന്നു.
- മലയാളം കഥകളും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും. കഥയുടെ പരിഭാഷയ്ക്ക് ശേഷം അതിന്റെ താഴെ കഥയിലെ ഓരോ മലയാളം വാകിന്റെയും ഇംഗ്ലീഷിലുള്ള അർത്ഥങ്ങൾ കൊടുത്തിട്ടുണ്ട്. ഈ വിധത്തിൽ ഈ പുസ്തകം ഒരു കൊച്ചു നിഘണ്ടു കൂടിയായി മാറുന്നു. ഈ വിധത്തിൽ ഏതാണ് 70-നടുത്ത് മലയാളകഥകളും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും ആണ് ഇതിൽ ഉള്ളത്. ഏതാണ് 35 കഥകൾ കഴിഞ്ഞപ്പോൾ ഇംഗ്ലീഷ് പരിഭാഷ ഒഴിവാക്കി പിന്നെ മലയാളം കഥയ്ക്ക് ശേഷം മലയാളം വാക്കുകളുടെ ഇംഗ്ലീഷ് അർത്ഥം മാത്രമായി ചുരുങ്ങുന്നുണ്ട്.
- മലയാളത്തിലുള്ള ഹർജികളുടേയും കല്പനകളുടേയും സമാഹാരം. അതും മുകളിലേ പോലെ ആദം മലയാള ഹർജി/കല്പന, പിന്നെ അതിന്റെ ഇംഗ്ലീഷ് പരിഭാഷ, പിന്നെ അതിലുള്ള മലയാള വാക്കുകളുടെ ഇംഗ്ലീഷ് അർത്ഥം ഈ വിധത്തിലാണ് മുന്നേറുന്നത്. 13 ഹർജി/കല്പന ആണ് ഈ വിധത്തിൽ സമാഹരിച്ചിരിക്കുന്നത്
- മലയാള സംഭാഷണങ്ങൾ. മലയാളത്തിലെ സംസാരഭാഷയിൽ ഉപയോഗിക്കുന്ന സംഭാഷണങ്ങളും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും ആണ് ഈ വിഭാഗത്തിൽ.
- ഈ വിഭാഗത്തിൽ മലയാളവാക്കുകളും അതിന്റെ അർത്ഥവും ആണ്. ഇത് ഏതാണ് 50 താളോളം വരും.
ഇതിന്റെ ആമുഖത്തിൽ പറയുന്ന പോലെ സർക്കാർ ജോലിക്ക് വരുന്ന ഇംഗ്ലീഷുകാർക്ക് മലയാളം പഠിക്കാൻ വേണ്ടി തയ്യാറാക്കിയ പുസ്തകം ആണിത്. (ഇന്നു നമ്മൾ തിരിച്ചു ചെയ്യുന്നു :)) നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സംഭാഷണശകലങ്ങളും പിന്നെ വാക്കുകളും അതിന്റെ അർത്ഥവും ഒക്കെ ആയി ഇംഗ്ലീഷുകാർക്ക് നല്ല ഒരു മലയാളഭാഷാ സഹായി മാറുന്നുണ്ട് ഈ ഗ്രന്ഥം.
1841-ൽ ഇറങ്ങിയ ജോസഫ് പീറ്റിന്റെ മലയാള വ്യാകരണഗ്രന്ഥം ഈ പുസ്തകത്തിന്റെ രചനയിൽ സഹായിച്ചിട്ടുണ്ട് എന്ന് A.J. Arbuthnot പ്രത്യേകം എടുത്ത് പറയുന്നുണ്ട്.
പുസ്തകം ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം. https://archive.org/details/1851_Malayalam_Selections_A_J_Arbuthnot
പുസ്തകം അച്ചടിച്ചത് കോട്ടയം CMS Press -ൽ. അച്ചടിച്ച വർഷം 1851 ആണ്.