1976ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവർക്കു ഉപയോഗിക്കാനായി കേരള സർക്കാർ പ്രസിദ്ധീകരിച്ച കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡു് 7 എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ടൈറ്റിൽ പേജ് ഈ പുസ്തകത്തിൽ നിന്നു നഷ്ടപ്പെട്ടിരിക്കുന്നു. അച്ചടി വിന്യാസം ശരിയല്ലാത്തതിന്റെ ചില പ്രശ്നങ്ങൾ ഈ ഡിജിറ്റൽ പതിപ്പിന് ഉണ്ട്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡു് 7
- പ്രസിദ്ധീകരണ വർഷം: 1976
- താളുകളുടെ എണ്ണം: 172
- അച്ചടി: S.T. Reddiar & Sons, Kochi
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി