കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യം ചിത്രവാരികയുടെ 1934 നവംബർ മാസത്തിൽ പുറത്തിറങ്ങിയ നാലു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വെവ്വേറെ ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.
കെ.ജി. ശങ്കർ പത്രാധിപർ ആയി തുടങ്ങിയ മലയാളരാജ്യം പത്രത്തിൻ്റെ സഹപ്രസിദ്ധീകരണം ആയിരുന്നു ഇതെന്ന് മനസ്സിലാക്കാം. രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലമുള്ള വിവിധ ലേഖനങ്ങളാണ് ഈ വാരികയുടെ ഉള്ളടക്കം. പേരിനെ അന്വർത്ഥമാക്കുന്ന വിധം അന്താരാഷ്ട്രചിത്രങ്ങളക്കമുള്ള കുറച്ചധികം ചിത്രങ്ങളും ഈ ചിത്രവാരികയുടെ ഭാഗമാണ്.
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമേ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
(കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറയായി ഒഴിവു സമയത്തു സന്നദ്ധപ്രവർത്തനത്തിലൂടെ നടത്തുന്ന ഈ ഡിജിറ്റൈസേഷൻ പ്രവർത്തനം പതുക്കെ നിർത്താൻ ഞാൻ ആലോചിക്കുന്നു. ഈ പദ്ധതിയുടെ പ്രാധാന്യം ഇനിയും ആരും മനസ്സില്ലാക്കുന്നില്ല. സ്കേൽ അപ് ചെയ്യാനുള്ള വഴികൾ തുറക്കുന്നില്ല. മിക്കപ്പോഴും ഒറ്റപ്പെട്ടു പോകുന്നു. പൊതുസമൂഹം കൂടുതൽ സഹകരിക്കുന്നില്ല, സർക്കാർ സംവിധാനങ്ങൾ പദ്ധതി എന്താണെന്നെന്നെ മനസ്സിലാക്കുന്നില്ല. എനിക്കാണെങ്കിൽ പ്രായമേറുന്നു, ജീവിതത്തിലെ വ്യക്തിപരമായ മുൻഗണനകൾക്ക് കൂടുതൽ സമയം കൊടുക്കേണ്ട സ്ഥിതി വന്നിരിക്കുന്നു. അതിനു പുറമേ താല്പര്യങ്ങൾ മാറി വരുന്നു. ഈ ഒരു റിസ്ക് ഞാൻ About പേജിൽ സൂചിപ്പിച്ചിരുന്നു. അതിനാൽ ചില തീരുമാനങ്ങളിലേക്ക് പോകാൻ എന്നെ പ്രേരിപ്പിക്കുന്നു. അങ്ങനെ ഒരു തീരുമാനത്തിലേക്ക് പോയാൽ അതിനെ പറ്റി വിശദമായ ഒരു കുറിപ്പ് ഈ ബ്ലോഗിൽ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. )
കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 4 ലക്കങ്ങളുടേയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും വെവ്വേറെ കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
രേഖ 1
- പേര്: മലയാളരാജ്യം ചിത്രവാരിക – പുസ്തകം 7 ലക്കം 9
- പ്രസിദ്ധീകരണ വർഷം: 1934 നവംബർ 5 – 1110 തുലാം 20
- താളുകളുടെ എണ്ണം: 32
- അച്ചടി: ശ്രീരാമവിലാസം ബുക്ക് ഡിപ്പോ, കൊല്ലം
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
രേഖ 2
- പേര്: മലയാളരാജ്യം ചിത്രവാരിക – പുസ്തകം 7 ലക്കം 10
- പ്രസിദ്ധീകരണ വർഷം: 1934 നവംബർ 12 – 1110 തുലാം 27
- താളുകളുടെ എണ്ണം: 32
- അച്ചടി: ശ്രീരാമവിലാസം ബുക്ക് ഡിപ്പോ, കൊല്ലം
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
രേഖ 3
- പേര്: മലയാളരാജ്യം ചിത്രവാരിക – പുസ്തകം 7 ലക്കം 11
- പ്രസിദ്ധീകരണ വർഷം: 1934 നവംബർ 19 – 1110 വൃശ്ചികം 4
- താളുകളുടെ എണ്ണം: 32
- അച്ചടി: ശ്രീരാമവിലാസം ബുക്ക് ഡിപ്പോ, കൊല്ലം
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
രേഖ 4
- പേര്: മലയാളരാജ്യം ചിത്രവാരിക – പുസ്തകം 7 ലക്കം 12
- പ്രസിദ്ധീകരണ വർഷം: 1934 നവംബർ 26 – 1110 വൃശ്ചികം 11
- താളുകളുടെ എണ്ണം: 32
- അച്ചടി: ശ്രീരാമവിലാസം ബുക്ക് ഡിപ്പോ, കൊല്ലം
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
2 comments on “മലയാളരാജ്യം ചിത്രവാരിക – 1934 നവംബർ മാസത്തെ നാലു ലക്കങ്ങൾ”
hello!,I like your writing very so much! proportion we keep up a correspondence extra approximately your post on AOL? I need an expert in this space to unravel my problem. May be that is you! Taking a look forward to see you.
It was great seeing how much work you put into it. Even though the design is nice and the writing is stylish, you seem to be having trouble with it. I think you should really try sending the next article. I’ll definitely be back for more of the same if you protect this hike.
Comments are closed.