ശ്രീനാരായണഗുരുവിൻ്റെ ശതവത്സരജയന്തിയോട് അനുബന്ധിച്ച് 1954ൽ ശ്രീനാരായണധർമ്മ സംഘം പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരു ശതവാർഷിക സ്മാരകഗ്രന്ഥം എന്ന സുവനീറിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. (പൊതുവായി ലഭ്യമായ വിവിധ രേഖകളിൽ നാരായണഗുരുവിൻ്റെ ജന്മവർഷമായി കാണുന്നത് 1856 ആണ്. അപ്പോൾ എന്തു കൊണ്ട് ഈ സുവനീർ 1954ൽ ഇറക്കി എന്നത് വ്യക്തമല്ല. ഒരു പക്ഷെ കൊല്ലവർഷം കണക്കാകി പ്രസിദ്ധികരിച്ചത് ആവാം)
ഈ സ്മാരകഗ്രന്ഥത്തിൽ ശ്രീനാരായണഗുരുവിനെ സംബന്ധിച്ച് മറ്റുള്ള ആളുകളും മാദ്ധ്യമങ്ങളും ഒക്കെ എഴുതിയ ലേഖനങ്ങൾ ആണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. കുറച്ചു ചിത്രങ്ങളും ഇതിൻ്റെ ഭാഗമാണ്. ഈ സ്മാരകഗ്രന്ഥത്തിൻ്റെ തുടക്കത്തിൽ കാണുന്ന പ്രസ്താവനയിൽ മൂന്നൂറിൽ പരം ചിത്രങ്ങൾ അടങ്ങുന്ന ഒരു സ്പെഷ്യൽ ആൽബം പ്രസിദ്ധീകരിക്കുന്ന കാര്യം പറയുന്നുണ്ട്. അതിനു പുറമെ ഗുരുദേവൻ്റെ കൃതികൾ എല്ലാം ചേർത്ത് മറ്റൊരു ഗ്രന്ഥവും പ്രസിദ്ധീകരിച്ച കാര്യം പറയുന്നുണ്ട്. ഈ ഗ്രന്ഥങ്ങളൊക്കെ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്ത് സംരക്ഷീക്കേണ്ടത് ആകുന്നു.
എനിക്കു ഡിജിറ്റൈസേഷനായി ലഭ്യമായ പ്രതിയിൽ കവർ പേജിൻ്റെ അടക്കം ആദ്യത്തെ കുറച്ചു താളുകളുടെ മുകൾ വശം ചിതലാക്രമണത്തിൽ നശിച്ചിട്ടുണ്ട്. പക്ഷെ കവർ പേജിൽ ഒഴികെ മറ്റൊരിടത്തും ഉള്ളടക്കത്തിനു പ്രശ്നമില്ല.
സുവനീറിൻ്റെ പേജുകൾക്ക് വലിപ്പം കൂടുതൽ ആയത് കൊണ്ടും സുവനീറിനു മൊത്തം 300ൽ പരം പേജുകൾ ഉള്ളത് കൊണ്ടും ഡിജിറ്റൈസേഷൻ അതീവ ദുഷ്കരം ആയിരുന്നു. ഈ ഡിജിറ്റൽ പതിപ്പിൻ്റെ സൈസ് വളരെ കൂടുതൽ ആണ്. 163 MB സൈസ് ഉണ്ട് ഇതിൻ്റെ പിഡീഫ് ഫയലിനു. ഇക്കാരണം കൊണ്ട് ഈ സുവനീർ ആർക്കൈവ്.ഓർഗിൻ്റെ ഓൺലൈൻ വായനാ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഓൺലൈനായി വായിക്കുന്നതാവും അഭികാമ്യം
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമേ നമ്മുടെ പഴയകാല സ്മരണികകൾ (സുവനീറുകൾ) ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: ശ്രീനാരായണഗുരു ശതവാർഷിക സ്മാരകഗ്രന്ഥം
- പ്രസാധകർ: ശ്രീനാരായണധർമ്മ സംഘം
- പ്രസിദ്ധീകരണ വർഷം: 1954
- താളുകളുടെ എണ്ണം: 316
- അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം (കവർ: ചന്ദ്ര പ്രിൻ്റേഴ്സ്, ശിവകാശി)
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
One comment on “1954 – ശ്രീനാരായണഗുരു ശതവാർഷിക സ്മാരകഗ്രന്ഥം – ശ്രീനാരായണധർമ്മ സംഘം”
Guru ohhm