ആമുഖം
മലങ്കര ഓർത്തഡോക്സ് സഭയിൽ സുറിയാനിസഭാ വാർഷികപ്പിരിവ് എന്ന പേരിൽ 1935-36 കാലഘട്ടത്തിൽ നടന്ന ഒരു പിരിവിനെ സംബന്ധിച്ച് 1936ൽ ഇറങ്ങിയ സുറിയാനിസഭാ വാർഷികപ്പിരിവ് എന്ന പുസ്തത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പുസ്തകത്തിന്റെ ഭൂരിപക്ഷവും സംഭാവനാ ലിസ്റ്റ് ആണെങ്കിലും അതിൽ ഉൾക്കൊള്ളുന്ന ചരിത്ര സംഗതികൾ അനവധിയുണ്ട്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: സുറിയാനിസഭാ വാർഷികപ്പിരിവ്
- പ്രസിദ്ധീകരണ വർഷം: 1936
- താളുകളുടെ എണ്ണം: 186നു മുകളിൽ
പുസ്തക ഉള്ളടക്കം, കടപ്പാട്
മുകളിൽ സൂചിപ്പിച്ച പോലെ മലങ്കര ഓർത്തഡോക്സ് സഭയുടെ 1936ൽ നടന്ന സുറിയാനിസഭാ വാർഷികപ്പിരിവ് എന്ന പരിപാടിയുടെ ഡോക്കുമെന്റേഷൻ ആണ് ഈ പുസ്തകം. ആദ്യത്തെയും അവസാനത്തെയും കുറച്ചു താളുകൾ നഷ്ടപ്പെട്ടിരിക്കുന്നു. പുസ്തകത്തിന്റെ ഭൂരിപക്ഷവും സംഭാവനാ ലിസ്റ്റ് ആണെങ്കിലും മറ്റു പല സംഗതികളും കാണാം. പുസ്തകത്തിന്റെ തുടക്കത്തിൽ തലേ വർഷം നടന്ന മലങ്കരനിധിപ്പിരിവിനെ പറ്റിയുള്ള റെഫറൻസുകൾ കാണാം. 1935ലെ മലങ്കരനിധിപ്പിരിവിന്റെ ഡോക്കുമെന്റെഷൻ ഡിജിറ്റൈസ് ചെയ്തത് നമ്മൾ ഇതിനകം കണ്ടതാണ്. അത് ഇവിടെ കാണാം. മലങ്കരനിധിപ്പിരിവുമായി താരതമ്യം ചെയ്യുമ്പോൾ 1936ൽ നടന്ന സുറിയാനിസഭാ വാർഷികപ്പിരിവിൽ പങ്കെടുത്ത പള്ളികളും ആളുകളും കുറവാണ് എന്നു കാണാം.
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, മലങ്കര ഓർത്തഡോക്സ് സഭാ സംബന്ധമായ രേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്. ഈ പുസ്തകം ഡിജിറ്റൈസേഷനായി അദ്ദേഹം ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു. അതിനു അദ്ദേഹത്തിനു നന്ദി.
ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
You must be logged in to post a comment.