1990 – കളിക്കാം പഠിക്കാം – അരവിന്ദ് ഗുപ്ത

കളിപ്പാട്ടങ്ങളിലൂടെ ശാസ്ത്രപ്രചരിപ്പിക്കുന്നതിൽ പ്രശസ്തനായ അരവിന്ദ് ഗുപ്തയുടെ ഖേൽ ഖേൽ മേം എന്ന ഹിന്ദി പുസ്തകത്തിന്റെ മലയാള പരിഭാഷയായ കളിക്കാം പഠിക്കാംഎന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കളിപ്പാട്ടനിർമ്മാണത്തിലൂടെ ശാസ്ത്രം പഠിക്കുന്ന അതേ തത്വമാണ് അദ്ദേഹത്തിന്റെ കളിക്കാം പഠിക്കാംഎന്ന പുസ്തകത്തിന്റെയും ഉള്ളടക്കം.

അരവിന്ദ ഗുപ്തയെ പറ്റിയുള്ള ചെറു വിവരണത്തിനു ഈ വിക്കിപീഡിയ ലേഖനം കാണുക. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചിരുന്ന  http://www.arvindguptatoys.com/ എന്ന സൈറ്റിൽ അദ്ദേഹത്തിന്റെ വിവിധ ഭാഷകളിലുള്ള ധാരാളം കൃതികൾ ഇതിനകം ഡിജിറ്റൈസ് ചെയ്തിരിക്കുന്നത് കാണാം. അതിൽ ഏതാണ്ട്  40-ഓളം മലയാള രചനകളുടെ ഡിജിറ്റൽ സ്കാനുകളും ലഭ്യമാണ്. (ഞാൻ ഈ പോസ്റ്റിലൂടെ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വിടുന്ന പുസ്തകം പക്ഷെ അതിൽ ഇല്ല). ചുരുക്കത്തിൽ സ്വതന്ത്രവിജ്ഞാനത്തിന്റെ കാര്യത്തിൽ നമുക്ക് മുന്നേ നടക്കുന്ന ആളാണ് അരവിന്ദ് ഗുപ്ത എന്ന് കാണാവുന്നതാണ്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

കളിക്കാം പഠിക്കാം - അരവിന്ദ് ഗുപ്ത
കളിക്കാം പഠിക്കാം – അരവിന്ദ് ഗുപ്ത

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി. ഈ പുസ്തകത്തെ സംബന്ധിച്ച് അരവിന്ദ് ഗുപ്തയ്ക്കും കടപ്പാട്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കളിക്കാം പഠിക്കാം
  • രചന: അരവിന്ദ് ഗുപ്ത
  • മലയാള പരിഭാഷ: ബാലകൃഷ്ണ കരുണാകരൻ നായർ, അരുൺ പി മടങ്ങർളി
  • പ്രസിദ്ധീകരണ വർഷം: 1990
  • താളുകളുടെ എണ്ണം: 52
  • പ്രസാധകർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

Comments

comments