1956 – ക്രിസ്തീയകീർത്തനങ്ങൾ

ആമുഖം

മാർത്തോമ്മാ സഭയുടെ ഔദ്യോഗികപാട്ടു പുസ്തകമായ ക്രിസ്തീയകീർത്തനങ്ങൾ എന്ന പുസ്തകത്തിന്റെ നാലാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുരേഖയുടെ മെറ്റാഡാറ്റ

  • പേര്: ക്രിസ്തീയകീർത്തനങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1956
  • പതിപ്പ്: നാലാം പതിപ്പ്
  • താളുകളുടെ എണ്ണം: 428
  • പ്രസാധകർ:മാർത്തോമ്മാ സഭാ പ്രസിദ്ധീകരണ സമിതി, തിരുവല്ല
  • അച്ചടി: ടി.എ.എം. പ്രസ്സ്, തിരുവല്ല
1956 - ക്രിസ്തീയകീർത്തനങ്ങൾ
1956 – ക്രിസ്തീയകീർത്തനങ്ങൾ

പുസ്തക ഉള്ളടക്കം, കടപ്പാട്

മാർത്തോമ്മാ സഭയുടെ ഔദ്യോഗികശുശ്രൂഷകൾക്ക് ഉപയോഗിക്കുന്ന പാട്ടുപുസ്തകത്തിന്റെ നാലാം പതിപ്പ് ആണിത്. ഇത് ഇപ്പോഴും ഇറങ്ങുന്നതാണ്. ഇപ്പോൾ 60 പതിപ്പുകൾക്ക് അടുത്ത് ആയെന്ന് തോന്നുന്നു. ഓരോപതിപ്പിലും അല്ലറചില്ലറ മാറ്റങ്ങൾ വരുത്താറുണ്ട്. ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പുറത്തു വിടുന്ന ഈ നാലാം പതിപ്പിൽ 562 പാട്ടുകൾ ആണുള്ളത്.

മാർത്തോമ്മ സഭയിലെ പുരോഹിതനും എന്റെ സ്വന്തം ദേശക്കാരനും ആയ റവ: ജേക്കബ്ബ് ജോൺ ആണ് ഈ പതിപ്പ് കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യാനായി എന്നെ ഏല്പിച്ചത്.  അതിനു അദ്ദേഹത്തിനു നന്ദി.

കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (34 MB)

Comments

comments