ആമുഖം
Pieces of Hermann Gundert’s journal എന്ന പേരിൽ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ കാണുന്ന ഒരു കൈയെഴുത്തു പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്തു രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 159-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: Pieces of Hermann Gundert’s journal – ഹെർമ്മൻ ഗുണ്ടർട്ട്
- താളുകളുടെ എണ്ണം: 41
- കാലഘട്ടം: 1841നും 1842നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ഈ കൈയെഴുത്തു പ്രതിയുടെ ഉള്ളടക്കം എന്തെന്ന് എനിക്കു ഒറ്റനോട്ടത്തിൽ മനസ്സിലായില്ല. ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്.
ഈ രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ അതിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (70 MB)
You must be logged in to post a comment.