ആമുഖം
ഈയടുത്ത് ബാംഗ്ലൂരിലെ ഒരു വീട്ടിൽ നിന്നു തപ്പിയെടുത്ത ഒരു പുസ്തകത്തിന്റെ സ്കാനാണ് പങ്കു വെക്കുന്നത്.
പുസ്തകത്തിന്റെ വിവരം
- പേര്:രാമായണം പാന
- താളുകൾ: 57
- രചയിതാവ്: കൃത്യമായ രചയിതാവെന്ന് ആരെന്ന് അറിയാത്ത പാരമ്പര്യ കൃതിയാണെന്ന് കരുതുന്നു.
- പ്രസ്സ്: അജ്ഞാതം
- പ്രസിദ്ധീകരണ വർഷം: അജ്ഞാതം
പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം
ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പുരുഷന്മാരുടെ അനുഷ്ഠാനകലയാണ് പാന എന്നു മലയാളം വിക്കിപീഡിയയിലെ ലേഖനത്തിൽ പറയുന്നു. രാമായണം പാന തന്നെ കുറച്ചധികം വേർഷനുകൾ ഉണ്ടെന്ന് ഒന്ന് ഓടിച്ചു തിരഞ്ഞപ്പോൾ കണ്ടു. കേരള സാഹിത്യ അക്കാദമി കുറച്ച് നാളുകൾക്ക് മുൻപ് പുറത്തു വിട്ട സ്കാനുകളുടെ കൂട്ടത്തിലും ഒരു രാമായണം പാന (1906) കണ്ടു. അത് ഇവിടെ കാണം. പക്ഷെ അതിന്റെ ഉള്ളടക്കത്തിൽ നിന്നു വ്യത്യസ്തമാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം.
പക്ഷെ ഉള്ളടക്കത്തിന്റെ ലേ ഔട്ട് രണ്ട് പുസ്തകത്തിലും ഏകദേശം ഒരേ പോലെ തന്നെ. കാവ്യം ആണെങ്കിലും വരികളായി തിരിക്കുകയോ ഇടയ്ക്ക് സ്പേസ് ഇടുകയോ ഒന്നും ചെയ്തിട്ടില്ല. പുസ്തകം മൊത്തം ഒരു ഖണ്ഡികയായാണ് വിന്യസിച്ചിരിക്കുന്നത്. അതിനാൽ ഇന്നത്തെ വായനാ രീതി വെച്ച് ഇതിന്റെ വായന അല്പം കഷ്ടമാകും.
ഡിജിറ്റൈസ് ചെയ്യാനായി കൈയ്യിൽ കിട്ടിയ പുസ്തകത്തിന്റെ നില വളരെ മോശമായിരുന്നു. കാലം അവശേഷിപ്പിച്ചത് പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം മാത്രമാണ്. ടൈറ്റിൽ താൾ അടക്കം ആദ്യത്തെ മിക്ക താളുകളും അപ്രത്യക്ഷമായിരുന്നു. ബാക്കി ഉള്ള താളുകൾ മറിക്കുമ്പോൾ പൊടിയുന്ന അവസ്ഥയിലും ആയിരുന്നു. എന്തായാലും പ്രധാന ഉള്ളടക്കം മൊത്തമായി കേടുപാടില്ലാതെ കിട്ടി എന്നത് നല്ല കാര്യമാണ്.
താളുകൾ പൊടിയുന്ന അവസ്ഥയിൽ ആയിരുന്നതിനാൽ വളരെ ബുദ്ധിമുട്ടിയാണ് ഫോട്ടോ എടുത്തതും അത് പോസ്റ്റ് പ്രോസസ് ചെയ്തതതും. ടൈറ്റിൽ താൾ അടക്കമുള്ള താാളുകൾ നഷ്ടമായതിനാൽ ഈ പുസ്തകം ഏത് വർഷം അച്ചടിച്ചെന്നോ, ഏത് പ്രസ്സിൽ അച്ചടിച്ചെന്നോ, ആരാണ് സമാഹരിച്ചത് എന്നോ ഒന്നും വ്യക്തമല്ല.
ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങളിലേക്കു പോവാൻ എനിക്കു അറിവില്ല. അതു ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ.
കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- ലഭ്യമായ പ്രധാന താൾ: https://archive.org/details/ramayanam_pana
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി
- ഡൗൺലോഡ് കണ്ണി (ബ്ലാക്ക് ആന്റ് വൈറ്റ്): ഡൗൺലോഡ് കണ്ണി (4.3 MB)
One comment on “രാമായണം പാന”
പേര് രാമായണം പാന എന്നാണെങ്കിലും ഇതിൽ ഹനൂമാൻസേവ
[അതായത് സീതാന്വേഷണവും ലങ്കാപ്രവേശവും സീതയെക്കണ്ട് ശ്രിരാമസന്ദേശം കൈമാറുന്നതും മറ്റും] മാത്രമെയുള്ളൂ.
രാമായണം പാന (1906)
https://archive.org/details/ramayanam_pana
https://ia800905.us.archive.org/20/items/SreeRamayanamPana/Sree_Ramayanam_Pana.pdf [18.6 MB]
ഇതിൽ രാമവര്‍മ്മരാജാവ് രചിച്ച സുന്ദരകാണ്ഡവും ഇക്കുഅമ്മ തമ്പുരാൻ രചിച്ച യുദ്ധകാണ്ഡവും മാത്രമെയുള്ളൂ .
———————————————————————————————————————————————-
കേരളയൂണിവേഴ്സിറ്റി ലൈബ്രറിയിൽ മാണിക്കത്ത് ശങ്കരമേനോന്‍ രചിച്ച ഒരു രാമായണം പാനയുള്ളതായിക്കാണുന്നുണ്ട്
University of Kerala Library Catalog
ശ്രീ രാമായണം പാന
By: മാണിക്കത്ത് ശങ്കരമേനോന്‍
808.8132 SAN/R
ശ്രീ രാമായണം പാന
—————————————————————————————————————————————————
Prajeev Nair,
Cherukunnu, Kannur