1847 – ക്രിസ്ത്യപള്ളികളിൽ കഴിച്ചുവരുന്ന പ്രാർത്ഥനാചാരങ്ങൾ

ആമുഖം

ബാസൽ മിഷന്റെ മലയാള സഭകളിൽ ഉപയോഗിക്കാനായി 1847ൽ പ്രസിദ്ധീകരിച്ച  ക്രിസ്ത്യപള്ളികളിൽ കഴിച്ചുവരുന്ന പ്രാർത്ഥനാചാരങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 105-മത്തെ സ്കാനാണ് ഈ പുസ്തകം.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ക്രിസ്ത്യപള്ളികളിൽ കഴിച്ചുവരുന്ന പ്രാർത്ഥനാചാരങ്ങൾ
  • താളുകളുടെ എണ്ണം: ഏകദേശം 80
  • പ്രസിദ്ധീകരണ വർഷം:1847
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി (ലിത്തോഗ്രഫി)
1847 - ക്രിസ്ത്യപള്ളികളിൽ കഴിച്ചുവരുന്ന പ്രാർത്ഥനാചാരങ്ങൾ
1847 – ക്രിസ്ത്യപള്ളികളിൽ കഴിച്ചുവരുന്ന പ്രാർത്ഥനാചാരങ്ങൾ

ഈ പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മുകളിൽ സൂചിപ്പിച്ച പോലെ ബാസൽ മിഷന്റെ മലയാള സഭകളിൽ ഉപയോഗിക്കാനുള്ള പ്രാർത്ഥനൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. സമാനമായ ഒരു പുസ്തകം ഇതിനു മുൻപ് നമുക്ക് കിട്ടിയതാണ്. അത് ഇവിടെ കാണാം. സഭാപ്രാർത്ഥനാപുസ്തകം.

ഇന്നത്തെ സി.എസ്.ഐ. സഭയുടെ പ്രാർത്ഥകളിൽ ഈ പ്രാർത്ഥാപുസ്തകത്തിലെ പ്രാർത്ഥകളുടെ അംശം ഉണ്ടായിരിക്കാം.  കാരണം സി.എസ്.ഐ സഭ, ബാസൽ മിഷൻ അടക്കമുള്ള മിഷനറി സഭകളുടെ പിൻതുടർച്ച ആകുന്നുവല്ലോ.

തലശ്ശേരിയിലെ കല്ലച്ചിൽ ആണ് ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത്. കല്ലച്ച് ആയതിനാൽ തന്നെ അക്കാലത്തെ മലയാള എഴുത്ത് രീതി മനസ്സിലാക്കാൻ ഉത്തമമാണിത്.

ഈ പൊതുസഞ്ചയ രേഖകൾ വിശകലനം ചെയ്യാനുള്ള അറിവ് എനിക്കില്ല. അത് ഗവെഷകരും മറ്റും ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാനുകൾ പങ്കു വെക്കുന്നു.

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

ഡൗൺലോഡ് വിവരങ്ങൾ

Comments

comments