കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിലുള്ള കുട്ടികളേയും പൊതു ജനങ്ങളേയും ഉദ്ദേശിച്ച് പ്രസിദ്ധീകരിക്കുന്ന ശാസ്ത്രമാസികയായ ശാസ്ത്രകേരളത്തിന്റെ 1969 ആഗസ്റ്റ് ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഇതിനു മുൻപ് നമ്മൾ 1969 ജൂൺ മാസം പുറത്തിറങ്ങിയ ശാസ്ത്രകേരളത്തിന്റെ ഒന്നാം ലക്കം കണ്ടു. അപ്പോൾ അതിന്റെ അർത്ഥം 1969 ജൂലൈ ലക്കം മിസ്സിങ്ങാണ് എന്നാണ്. മാത്രമല്ല ഇപ്പോൾ നമുക്ക് കിട്ടിയിരിക്കുന്ന 1969 ആഗസ്റ്റ് ലക്കത്തിൽ ലക്കത്തിന്റെ നമ്പർ ആയി ചെർത്തിരിക്കുന്നത് 4 ആണ്. അപ്പോൾ 2,3 ലക്കങ്ങൾ മിസ്സിങ്ങാണ്. 1969 ജൂണിനും 1969 ആഗസ്റ്റിനും ഇടയിൽ ഇറങ്ങിയ 2, 3 ലക്കങ്ങൾ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യാൻ ആ ലക്കങ്ങൾ കൈയിലുള്ളവർ സഹകരിക്കുമല്ലോ.
ഈ ലക്കവും അച്ചടിച്ചിരിക്കുന്നത് പൂമ്പാറ്റ പ്രസ്സിൽ (തിരുവനന്തപുരം ആയിരിക്കണം) നിന്നാണ്. കാലപ്പഴക്കം മൂലം ചില താളുകളുടെ നിറം മങ്ങുകയും മറ്റും ഉണ്ടായ ചില ചെറുപ്രശ്നങ്ങൾ ഉണ്ടെങ്കിലും പൊതുവെ നല്ല നിലയിൽ ഉള്ള പതിപ്പ് ആണ് ഡിജിറ്റൈസേഷനായി എന്റെ കൈയിൽ കിട്ടിയത്.
ഈ ലക്കത്തിൽ കളർ ചിത്രങ്ങളുടെ ഉപയോഗം എടുത്ത് പറയേണ്ട ഒരു സംഗതിയാണ്. .ഞാൻ ഇതിന്റെ ഉള്ളടക്ക വിശകലനത്തിലേക്ക് കടക്കുന്നില്ല. അത് ഇതിലെ ഉള്ളടക്കം മനസ്സിലാകുന്ന ആർക്കും ചെയ്യാവുന്നതേ ഉള്ളൂ.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.
ഈ രേഖയുടെ മെറ്റാഡാറ്റ
- പേര്: ശാസ്ത്രകേരളം – സയൻസു മാസിക
- പ്രസിദ്ധീകരണ വർഷം: 1969 ആഗസ്റ്റ് (ലക്കം 4)
- താളുകളുടെ എണ്ണം: 44
- പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
- അച്ചടി: പൂമ്പാറ്റ പ്രസ്സ്
കടപ്പാട്
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
-
-
- ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം – 11
- ഡിജിറ്റൈസ് ചെയ്ത ശാസ്ത്രകേരളം മാസിക: എണ്ണം – 2
-