വനിത – വാല്യം 07 – ലക്കം 04

1930കളിലും 1940കളിലും തിരുവല്ലയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഒരു സ്ത്രീമാസികയായ വനിത എന്ന മാസികയുടെ ഏഴാം വാല്യത്തിന്റെ നാലാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിനു മനൊരമയുടെ ഇപ്പൊഴത്തെ വനിതാ മാസികയുമായി ബന്ധമൊന്നും ഉണ്ടെന്ന് കരുതുന്നില്ല.

എം. ഹലീമാ ബീവി ആണ് മാനെജിങ് എഡിറ്റർ. സ്ത്രീ സംബന്ധമായ വിവിധ ലേഖനങ്ങളും സാഹിത്യസൃഷ്ടികളും കാണുന്നുണ്ട്. ഹലീമാ ബീവിയെ പറ്റി ഒരു ലേഖനം മാധ്യമം പത്രത്തിൽ ഇവിടെ കാണാം. ഈ മാസികയൂടെ പ്രാധാന്യവും മറ്റും ഈ വിഷയത്തിൽ താല്പര്യമുള്ളവർ വിലയിരുത്തുമല്ലോ.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

 

വനിത - വാല്യം 07 - ലക്കം 04
വനിത – വാല്യം 07 – ലക്കം 04

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: വനിത – വാല്യം 07 – ലക്കം 04
  • പ്രസിദ്ധീകരണ വർഷം: 1944 (മലയാള വർഷം 1119 മിഥുനം)
  • താളുകളുടെ എണ്ണം: 28
  • പ്രസാധകർ:M. Haleema Beevi
  • അച്ചടി: St. Joseph’s Printing House, Tiruvalla
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments