കേരളത്തിൽ മലയാളത്തിലച്ചടിക്കപ്പെട്ട ആദ്യ രേഖകൾ

നിലവിലെ തെളിവുകൾ വെച്ച് ബെഞ്ചമിൻ ബെയിലി 1824ൽ അച്ചടിച്ച “ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ” എന്ന പുസ്തകമാണല്ലോ കേരളത്തിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ ആദ്യത്തെ മലയാളപുസ്തകമായി കരുതുന്നത്. ഈ പുസ്തകം അച്ചടിക്കാനുള്ള മലയാളമച്ചുകൾ മദ്രാസിൽ നിന്നാണ് ലഭിച്ചത് എന്ന് ഇതിനകം മനസ്സിലാക്കപ്പെട്ടതാണല്ലോ.

എന്നാൽ പഴയ സി.എം.എസ് മിഷൻ രേഖകൾ പരിശോധിക്കുമ്പോൾ അതിനു മുൻപ് മറ്റു രേഖകളും സി.എം.എസ് പ്രസ്സിൽ നിന്ന് അച്ചടിച്ചിട്ടൂണ്ട് എന്ന് കാണുന്നു. 1824ലെ സി.എം.എസ് മിഷൻ രെജിസ്റ്ററിൽ ബെഞ്ചമിൻ ബെയിലിയുടെ കത്തിൽ ഇങ്ങനെ കാണുന്നു. (1824 CMS Register 406-407 പേജുകളിൽ നിന്ന്).

1824 ലെ CMS രെജിസ്റ്ററിലെ ഒരു ഭാഗം
1824 ലെ CMS രെജിസ്റ്ററിലെ ഒരു ഭാഗം

 

The Establishment of a Printing Press at the College was announced in the preceding Report, and the transmission of a fount of Malayalim Type from the foundry of the College of Fort St.George.

Unfortunately, however, that fount proved to be very defective, both in point of form, of number, and of construction; and has, in consequence, been nearly useless: 600 copies of a Pastoral Letter, addressed by the Metropolitan of the Syrian Church to his Clergy, and 400 copies of the Sermon on the Mount, and some small works for the use of the Students in the College, have been struck off; but a fresh fount of types is required to render the press effective; and it is feared that much time will elapse, from the delays incidental to all business of this nature in India, and from the uncertainty still-attaching to the form of the characters, before a new and perfect fount can be supplied.

Mr.Balley thus concludes his report:In a short tour, which I made a few months ago, to some of the Churches south of cotym, I was gratified to see a little activity excited among some of the Catanars; as well as to hear that the congregations on the Sabbath Days had considerably increased. This was the effect produced by the distribution of the Pastoral letter of Metropolitan among the different Churches, and its being read to the people on the Sabbath; and we trust, that, through the blessing of God, that Letter will be the means of much good among the whole body of Syrians. It is gratifying, as well as encouraging to us, to see the increasing desire evinced by the Metropolitan, for every possible means to be adopted for the melioration of the le over whom it has pleased God to make him overseer. May the Lord pour down abundantly the sacred influences of His Holy Spirit upon the Metropolitan, his Clergy, and all his people; and make blessing to the Heathen around them.

ഇതനുസരിച്ച് മദ്രാസിൽ നിന്നു ലഭിച്ച അച്ചുപയോഗിച്ച് കുറഞ്ഞത് താഴെ പറയുന്ന വിവിധ രേഖകൾ സി.എം.എസ് പ്രസ്സിൽ നിന്ന് അദ്ദേഹം പുറത്തിറക്കി

  • Pastoral Letter, addressed by the Metropolitan of the Syrian Church to his Clergy (600 copies) (മലങ്കര മെത്രാപോലീത്തയുടെ ഇടയലേഖനം)
  • Sermon on the Mount (400 copies) വേദപുസ്തകത്തിലെ ഗിരിപ്രഭാഷണത്തിന്റെ മലയാളപരിഭാഷ
  • Some small works for the use of the Students in the College, (കോട്ടയം കോളേജിലെ ആവശ്യത്തിനായുള്ള ചെറു പുസ്തകങ്ങൾ)

1824ലെ മിഷൻ രെജസ്റ്ററിൽ നിന്നുള്ള കുറിപ്പ് ആയതിനാൽ ഈ അച്ചടി നടന്നത് മിക്കവാറും 1822 അവസാനമോ 1823ലോ ആ‍ാവാനാണ് സാദ്ധ്യത.

ഇതിൽ ആദ്യത്തെ രേഖ അന്നത്തെ മലങ്കര മെത്രാപോലീത്ത ആയിരുന്ന പുന്നത്ര മാർ ദീവന്നാസ്യോസ്‌ തന്റെ കീഴിലുള്ള പള്ളികൾക്കായി എഴുതിയ ഇടയലേഖനമാണ്.

രേഖപെടുത്തപ്പെട്ട തെളിവുകൾ വെച്ച് കേരളത്തിൽ വെച്ച് മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ രേഖ പുന്നത്ര മാർ ദീവന്നാസ്യോസിന്റെ ഈ ഇടയലെഖനമാണ്. പക്ഷെ ഈ രേഖ ഇതു വരെ കണ്ടുകിട്ടിയിട്ടില്ല. 600 പ്രതികൾ അച്ചടിച്ചതിനാൽ ഇത് കേരളത്തിൽ അന്ന് അദ്ഡേഹത്തിന്റെ കീഴിൽ ഉണ്ടായിരുന്ന വിവിധ പള്ളികളിൽ എത്തി എന്നത് ഉറപ്പാണ്. അതുണ്ടാക്കിയ അനുരണനത്തെ പറ്റി ബെയിലിയുടെ കുറിപ്പിൽ തന്നെ ഉണ്ടല്ലോ.

അതിനു പുറമേ ഗിരിപ്രഭാഷണത്തെ പറ്റിയുള്ള ചെറു പുസ്തകവും (400 പ്രതികൾ), കോട്ടയം കോളേജിലെ ആവശ്യത്തിനായി അച്ചടിക്കപ്പെട്ട ചെറു കൃതികളും, “ചെറു പൈതങ്ങൾക്കു” മുൻപ് അതേ മദ്രാസ് അച്ച് ഉപയോഗിച്ച് അച്ചടിക്കപ്പെട്ട കൃതികളാണ്. എന്നാൽ ഈ കൃതികൾ ഒക്കെ ഇനിയും ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത വിധം അപ്രത്യക്ഷമായി കഴിഞ്ഞു എന്നു തോന്നുന്നു (അങ്ങനെ ആകാതിരിക്കട്ടെ). അല്ലെങ്കിൽ ആരുടേയും ശ്രദ്ധയിൽ പെടാതെ ഒരിടത്ത് ആരെങ്കിലും അത് കണ്ടെടുക്കുന്നതിനെ നോക്കിയിരിക്കുന്നു. കാലപ്പഴക്കം കൊണ്ട് നശിച്ചു പോകുന്നതിനു മുൻപ് അത് ആരെങ്കിലും ഡിജിറ്റൈസ് ചെയ്താൽ നന്നായിരുന്നു.

Comments

comments

Leave a Reply