1967 – കന്നിമണ്ണു് – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

ആമുഖം

കോന്നിയൂർ ആർ. നരേന്ദ്രനാഥ്, ആൻഡമാൻ ദ്വീപിനെ പറ്റിയും അവിടുത്തെ ജനസമൂഹങ്ങളെ പറ്റിയും ഒക്കെ പഠിച്ച് തയ്യാറാക്കിയ കന്നിമണ്ണു് എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുരേഖയുടെ മെറ്റാഡാറ്റ

  • പേര്: കന്നിമണ്ണു്
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 222
  • അച്ചടി: ഇന്ത്യാ പ്രസ്സ്, കോട്ടയം.
1967 – കന്നിമണ്ണു് – കോന്നിയൂർ ആർ. നരേന്ദ്രനാഥ്
1967 – കന്നിമണ്ണു് – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

പുസ്തക ഉള്ളടക്കം, കടപ്പാട്

ഇന്ത്യയുടെ ഭാഗമാണെങ്കിലും ഭൂരിപക്ഷം ഇന്ത്യാക്കാർക്കും നേരിട്ടറിയുവാൻ സാധിച്ചിട്ടില്ലാത്തതായ ആൻഡമാൻ, നിക്കോബാർ ദ്വീപുകളെക്കുറിച്ച് മലയാളത്തിൽ ആദ്യം പുസ്തകം എഴുതിയത് കോന്നിയൂർ ആർ. നരേന്ദ്രനാഥാണ്. അദ്ദേഹം പുസ്തകം എഴുതിയ 1960കളിൽ ഒക്കെ ആൻഡമാനിലെ സർക്കാർ ഉദ്യോഗം ഒരു ശിക്ഷയായാണ് കെന്ദ്രസർക്കാർ ജീവനക്കാർ കരുതിയിരുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ ആൻഡമാനിലെ റേഡിയോ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ചോദിച്ചു വാങ്ങിയാണ് ഗ്രന്ഥകാരനായ കോന്നിയൂർ നരേന്ദ്രനാഥ് ആൻഡമാനിൽ എത്തുന്നത്. ആൻഡമാൻ ദ്വീപിനെയും അവിടുത്തെ ജനങ്ങളെയും അടുത്തറിഞ്ഞതിനു ശെഷമാണ് കോന്നിയൂർ നരേന്ദ്രനാഥ് കന്നിമണ്ണു് എന്ന പേരിൽ ആൻഡമാൻ ദ്വീപിനെ പറ്റി ഒരു പഠനഗ്രന്ഥം രചിച്ചത്.

കന്നിമണ്ണു് എന്ന ഈ ഗ്രന്ഥത്തിൽ ആൻഡമാൻ ദ്വീപിനെ പറ്റിയും ജനസമൂഹങ്ങളെ പറ്റിയും ജൈവവൈവിധ്യങ്ങളെ പറ്റിയും ഒക്കെ വിശദമായി സ്ഥിതിവിവരകണക്കുകൾ സഹിതം അദ്ദേഹം ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. ധാരാളം ചിത്രങ്ങളും പുസ്തകത്തിന്റെ ഭാഗമാണ്. അവിടുത്തെ സമൂഹങ്ങളുടെ ചിത്രങ്ങൾ ഇക്കാലത്ത് എടുക്കുന്നതിനു വിലക്കുണ്ട്. അതിനാൽ തന്നെ 1960കളിൽ ഡോക്കുമെന്റ് ചെയ്ത ഈ ചിത്രങ്ങളുടെ മൂല്യം വളരെയധികമാണ്.

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി. ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (25 MB)

 

Comments

comments