1952ൽ തിരു-കൊച്ചി പ്രദേശത്ത് ആറാം ഫാറത്തിൽ പഠിച്ചവർ ഉപയോഗിച്ച കേരളപദ്യപാഠാവലി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആറാം ഫാറം എന്നത് ഇന്നത്തെ പത്താം ക്ലാസ്സിനു സമാനമായ ക്ലാസ്സ് ആണെന്ന് വിവിധ ഇടങ്ങളിൽ നടന്ന ചർച്ചയിൽ നിന്നു എനിക്കു മനസ്സിലായി. അത് ശരിയെന്ന് കരുതുന്നു.
ജി. ശങ്കരക്കുറുപ്പ് ആണ് ഈ പാഠപുസ്തകം നിർമ്മിച്ച സമിതിയുടെ കൺവീനൻ. ജി. ശങ്കരക്കുറുപ്പ്, കുമാരനാശാൻ, ചങ്ങമ്പുഴ, ഉള്ളൂർ തുടങ്ങി അക്കാലത്തെ മിക്ക പ്രമുഖകവികളുടേയും കവിതകൾ ഈ പാഠപുസ്തകത്തിന്റെ ഭാഗമാണ്. ഈ പാഠപുസ്തകം പഠിച്ച എത്ര പേർ ഓൺലൈനിലും മറ്റും ഉണ്ടാകും എന്നത് എനിക്കു കൗതുകമുള്ള കാര്യമാണ്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.
കടപ്പാട്
കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടുംപറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
- പേര്: കേരളപദ്യപാഠാവലി
- പ്രസിദ്ധീകരണ വർഷം: 1952
- താളുകളുടെ എണ്ണം: 68
- പ്രസാധകർ: Special officer for text books, Government of Travancore-Cochin
- അച്ചടി: മലയാള മനോരമ പ്രസ്സ്, കോട്ടയം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി