സ്വാതന്ത്ര്യത്തിന്നു വേണ്ടിയുള്ള വിദ്യാഭ്യാസം – യുനൈറ്റഡ് സ്റ്റേറ്റ്സ് ഇൻഫർമേഷൻ സർവ്വീസ്

സ്വാതന്ത്ര്യത്തിന്നു വേണ്ടിയുള്ള വിദ്യാഭ്യാസം എന്ന പേരിൽ യുനൈറ്റഡ് സ്റ്റേറ്റ്സ് ഇൻഫർമേഷൻ സർവ്വീസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പ്രസിദ്ധീകരണ വർഷം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല,

പുസ്തകത്തിൽ അമേരിക്കൻ വിദ്യാഭ്യാസ സമ്പ്രദായം ആണ് പരിചയപ്പെടുത്തുന്നത്. ഇതിൽ കൂടുതൽ യാതൊരു വിവരവും ഈ പുസ്തക പ്രസിദ്ധീകരണത്തെ പറ്റി ലഭ്യമല്ല. ഒരു പക്ഷെ സൊവിയറ്റ് യൂണിയൻ മലയാളത്തിൽ നടത്തിയിരുന്ന പ്രസിദ്ധീകരണങ്ങൾക്ക് സമാന്തരമായി അമേരിക്ക നടത്തിയിരുന്ന പ്രസിദ്ധീകരണ സംരംഭം ആവാം ഇത്. കൂടുതൽ വിവരം എനിക്കു അറിയില്ല,

സ്വാതന്ത്ര്യത്തിന്നു വേണ്ടിയുള്ള വിദ്യാഭ്യാസം
സ്വാതന്ത്ര്യത്തിന്നു വേണ്ടിയുള്ള വിദ്യാഭ്യാസം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: സ്വാതന്ത്ര്യത്തിന്നു വേണ്ടിയുള്ള വിദ്യാഭ്യാസം
  • പ്രസിദ്ധീകരണ വർഷം: രേഖപ്പെടുത്തിയിട്ടില്ല
  • താളുകളുടെ എണ്ണം: 36
  • പ്രസാധനം: യുനൈറ്റഡ് സ്റ്റേറ്റ്സ് ഇൻഫർമേഷൻ സർവ്വീസ്
  • അച്ചടി: ജനതാ പ്രസ്സ്, മദ്രാസ്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments