ശിശുപാലവധം – മാഘൻ – താളിയോല പതിപ്പ്

ആമുഖം

മാഘൻ എന്ന കവിയാൽ സംസ്കൃതഭാഷയിൽ രചിക്കപ്പെട്ട ശിശുപാലവധം എന്ന കൃതിയുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 213-ാമത്തെ  പൊതുസഞ്ചയ രേഖയും 22മത്തെ താളിയോല രേഖയും ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ശിശുപാലവധം
  • രചയിതാവ്: മാഘൻ
  • താളിയോല ഇതളുകളുടെ എണ്ണം: 343
  • കാലഘട്ടം:  1700നും 1800നും ഇടയിൽ എന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
ശിശുപാലവധം – മാഘൻ – താളിയോല പതിപ്പ്
ശിശുപാലവധം – മാഘൻ – താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മഹാകവി മാഘൻ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്നു കരുതപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കൃതിയായ ശിശുപാലവധം സംസ്കൃത മഹാകാവ്യങ്ങളിൽ ഉത്തമനായ മഹാകാവ്യമായി കരുതപ്പെടുന്നു.

മൂലകൃതിക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും താളിയോലപതിപ്പിനു അത്ര പഴക്കം ഇല്ല എന്ന് ഇതിന്റെ കൈയെഴുത്തു രീതിയിൽ നിന്ന് മനസ്സിലാക്കിയെടുക്കാം. മാത്രമല്ല ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ രചനാ കാലഘട്ടം 1700നും 1800നും ഇടയിൽ എന്നു  കാണുന്നു.

മൊത്തം 343ത്തോളം ഇതളുകൾ ഉള്ള താളിയോലക്കെട്ടാണിത്. ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  ഡൗൺലോഡ് ചെയ്യാൻ പറ്റാത്തവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Comments

comments