സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക- പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ആയ M.K. Prasad, V.K. Damodaran, K.N. Syamasundaran Nair, M.P. Parameswaran, K.P. Kannan എന്നിവർ ചേർന്ന് 1979ൽ സൈലന്റ്‌വാലി പദ്ധതിയെ പറ്റി തയ്യാറാക്കിയ  സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക- പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സൈലന്റ് വാലി പദ്ധതിയെ പറ്റി അക്കാലത്തെ മികച്ച ഒരു ഡോക്കുമെന്റെഷൻ ആണ് ഈ ലഘുലേഖ. എന്നാൽ ഈ ലഘുലേഖയിലെ അഭിപ്രായങ്ങൾ സൈലന്റ് വാലി പദ്ധതിയെ പറ്റി പഠിക്കാനായി ഉണ്ടാക്കിയ കമ്മറ്റി അംഗങ്ങളുടേത് (M.K. Prasad, V.K. Damodaran, K.N. Syamasundaran Nair, M.P. Parameswaran, K.P. Kannan) മാത്രമാണെന്നും പരിഷത്തിന്റെ ഔദ്യോഗിക അഭിപ്രായം അല്ലെന്നും ഈ ലഘുലേഖയിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടൂണ്ട്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

 

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്:  സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക-പരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം
  • പ്രസിദ്ധീകരണ വർഷം: 1979 ഒക്ടോബർ
  • താളുകളുടെ എണ്ണം: 26
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: ശാരദാ പ്രിന്റിങ് പ്രസ്സ്, കവടിയാർ, തിരുവനന്തപുരം
സൈലന്റ്‌വാലി പദ്ധതി - ഒരു സാങ്കേതിക-പരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം
സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക- പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (2 MB)

 

      • കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം – 3
      • കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഘുലേഖകൾ: എണ്ണം – 1

Comments

comments

Leave a Reply