(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)
1936 ൽ കുട്ടികള്‍ക്കുവേണ്ടി തയാറാക്കിയ രക്ഷാകവചം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്.സുരക്ഷിതത്വം ആണ് പ്രധാനം എന്ന് കുട്ടികളേയും മുതിര്‍ന്നവരേയും ബോധ്യപ്പെടുത്തുന്നതിനായി തയാറാക്കിയ ഈ പുസ്തകത്തില്‍ അക്കാലത്തെ റോഡ് നിയമങ്ങൾ, സൈക്കിൾ സവാരി നടത്തുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,വീടുകളില്‍ പാലിക്കേണ്ട സുരക്ഷിതത്വ നടപടികൾ എല്ലാം ഉൾപ്പെടുന്നു. എണ്‍പതോളം വര്‍ഷങ്ങൾക്ക് മുമ്പ് തയാറാക്കിയ പുസ്തകത്തിലെ പല ഭാഗങ്ങളും വളരെ രസകരമായി തോന്നുന്നു.
കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
-
- പേര്:1936 രക്ഷാകവചം_ കലാവിലാസിനി പ്രസിദ്ധീകരണശാല
- പ്രസിദ്ധീകരണ വർഷം: 1936
- താളുകളുടെ എണ്ണം:36
- അച്ചടി: കലാവിലാസിനി പ്രസിദ്ധീകരണശാല
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി