കേരള സാഹിത്യ ചരിത്രത്തിൽ പ്രാധാന്യമുള്ള ഒരു കൃതിയുടെ ആദ്യപതിപ്പിന്റെ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്. വേദവിഹാരം എന്ന മഹാകാവ്യത്തിന്റെ ആദ്യപതിപ്പിന്റെ സ്കാനാണത്.
വേദപുസ്തകത്തിലെ ഉൽപത്തി പുസ്തകത്തെ ആധാരമാക്കി രചിച്ച കാവ്യമാണ് വേദവിഹാരം. ഈ കൃതിയുടെ രചന മഹാകവി കെ.വി. സൈമൺ ആണ്. വേദ വിഹാരം എന്ന ഈ കൃതിയാണ് അദ്ദേഹത്തെ മഹാകവി പദവിക്ക് അർഹനാക്കിയത്. കെ.വി. സൈമണെ പറ്റിയുള്ള ലഘുജീവചരിത്രക്കുറിപ്പിന് ഈ മലയാളം വിക്കിപീഡിയ ലേഖനം വായിക്കുക. കെ.വി. സൈമണിനെ പറ്റിയുള്ള കേരള സാഹിത്യ അക്കാദമിയുടെ കുറിപ്പ് ഇവിടെ കാണാം.
കൂടുതൽ ആളുകൾക്കും പ്രശസ്തമായ നിരവധി മലയാള ക്രൈസ്തവ ഗാനങ്ങളുടെ രചയിതാവ് എന്ന നിലയിലാണ് കെ.വി.സൈമണെ കൂടുതൽ പരിചിതം.
- പാഹിമാം ദേവ ദേവാ പാവനരൂപാ
- അംബ യെരുശലേം അമ്പരിൻ കാഴ്ചയിൻ
- ദേവജന സമാജമേ നിങ്ങളശേഷം ജീവനാഥനെ സ്തുതിപ്പിൻ
- തേനിലും വേദമല്ലാതിതേതുണ്ടു ചൊൽ തോഴാ
തുടങ്ങിയ അർദ്ധ ശാസ്ത്രീയസംഗീത ശൈലിയിലുള്ള നിരവധി മലയാള ക്രൈസ്തവ ഗാനങ്ങളുടെ രചയിതാവാണ് കെ.വി .സൈമൺ. ആ പേരിൽ ആണ് അദ്ദേഹത്തെ ജനങ്ങൾക്ക് കൂടുതൽ പരിചിതവും.
വേദവിഹാരം എന്ന മഹാകാവ്യം മലയാളം ബ്ലോഗുലത്തിൽ അല്പം ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. മലയാളം ബ്ളൊഗറും മലയാളകാവ്യാലാപനത്തിൽ തനതായ മുദ്ര പതിപ്പിക്കുകയും ചെയ്ത ജ്യോതീബായ് പരിയാടത്ത് വേദവിഹാരത്തിലെ ഒരു ഭാഗം ആലപിച്ച് ബ്ലോഗിൽ ഇട്ടതൊടെ ആണത്. പലരും അതിലൂടെ ആണ് കെ.വി. സൈമണിനെ പറ്റി കേൾക്കുന്നത് തന്നെ. എന്നാൽ വിക്കിപീഡിയ ലേഖനത്തിലും കേരള സാഹിത്യ അക്കാദമിയുടെ ലേഖനത്തിലും സൂചിപ്പിച്ചിരിക്കുന്ന പോലെ മറ്റു പല മേഖലകളിലും അദ്ദേഹത്തിന്റെ സംഭാവന കാണാം.
വേദവിഹാരത്തെ പറ്റി മറ്റു ചിലർ എഴുതിയ പോസ്റ്റുകൾ ഇവിടെയും, ഇവിടെയും, ഇവിടെയും കാണാം.
വേദവിഹാരത്തിന്റെ 1931 ഇറങ്ങിയ ഒന്നാമത്തെ പതിപ്പിന്റെ സ്കാൻ തന്നെ ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്. കൃതിയുടെ ആദ്യത്തെ കുറേ താളുകൾ ഉള്ളൂർ, വള്ളത്തോൾ തുടങ്ങി അക്കാലത്തെ പ്രമുഖ സാഹിത്യകാരന്മാർ എഴുതിയ അവതാരികയും അനുമോദനക്കുറിപ്പുകളും മറ്റുമാണ്. ഇതിൽ സരസ കവി മൂലൂർ എസ്. പത്മനാഭപണിക്കരുടെ പ്രസ്താവന ശ്രദ്ധേയമാണ്. ഉല്പത്തി പുസ്തകത്തിലെ 50 അദ്ധ്യായങ്ങൾ പോലെ ഈ മഹാകാവ്യത്തിനും 50 അദ്ധ്യായങ്ങൾ ആണുള്ളത്. പുസ്തകത്തിന്റെ ഉള്ളടക്കം കൂടുതൽ വിശകലനം ചെയ്യാൻ ഞാൻ ആളല്ല. കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
കടപ്പാട്
ബൈജു രാമകൃഷ്ണണനും ബെഞ്ചമിൻ വർഗ്ഗീസും ഫൊട്ടോ എടുക്കാനും മറ്റും സഹായിച്ചു. പുസ്കത്തിന്റെ പോസ്റ്റ്-പ്രോസസിങ് പൂർണ്ണമായും നിർവ്വഹിച്ചത് സുനിൽ വി.എസ് ആണ്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും വെവ്വേറെ കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: വേദവിഹാരം, മഹാകാവ്യം മോശയുടെ ഒന്നാം പുസ്തകമായ ലോകോല്പത്തി
- പതിപ്പ്: ഒന്നാം പതിപ്പ്
- താളുകൾ: 434
- രചയിതാവ്: കെ.വി. സൈമൺ
- പ്രസിദ്ധീകരണ വർഷം: 1931
- പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
One comment on “1931- വേദവിഹാരം മഹാകാവ്യം – കെ.വി. സൈമൺ”
Comments are closed.