1897 – സഭാപ്രാർത്ഥനാപുസ്തകം

ആമുഖം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കേരളത്തിലെ (പ്രത്യെകിച്ച് മലബാർ ഭാഗത്ത്) ബാസൽ മിഷൻ സഭയോട് ചേർന്നു നടക്കുന്ന ജനങ്ങളുടെ ഉപയോഗത്തിനായി ബാസൽ മിഷൻ പ്രസിദ്ധീകരിച്ച സഭാപ്രാർത്ഥനാപുസ്തകം  എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 95 ആയി.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: സഭാപ്രാർത്ഥനാപുസ്തകം
  • താളുകളുടെ എണ്ണം: ഏകദേശം 230
  • പ്രസിദ്ധീകരണ വർഷം:1897
  • പതിപ്പ്:രണ്ടാം പതിപ്പ്
  • പ്രസ്സ്:  ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1897 - സഭാപ്രാർത്ഥനാപുസ്തകം

1897 – സഭാപ്രാർത്ഥനാപുസ്തകം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മുകളിൽ സൂചിപ്പിച്ചതുപോലെ ഇത് ബാസൽ മിഷൻ സഭയിലെ മലയാളികളായ സഭാഗങ്ങൾക്ക് ഞായറാഴ്ച ഉപയോഗിക്കാനുള്ള ആരാധനക്രമവും മറ്റു വിശെഷദിവസങ്ങളിൽ ഉപയോഗിക്കാനുള്ള പ്രാർത്ഥനാക്രവും അടങ്ങിയ പുസ്തമാണ്. തിരുവത്താഴം (കുർബ്ബാന), വിവാഹം, സ്നാനം, ശവസംസ്കാരം തുടങ്ങിയ വിവിധ അവസരങ്ങളിൽ ഉപയോഗിക്കാനുള്ള പ്രാർത്ഥനകൾ ഇതിലുണ്ട്.

ഉള്ളടക്കം മൊത്തമായി ജർമ്മൻ ഭാഷയിലുള്ള മൂലകൃതിയിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷചെയ്തതാണെന്ന് പുസ്തകത്തിലുള്ള ആമുഖത്തിലെ കുറിപ്പിൽ നിന്ന് മനസ്സിലാക്കാം.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം മൊത്തമായി ചില സ്കൂൾ കുട്ടികളുടേയും അദ്ധ്യാപകരുടേയും ശ്രമഫലമായി മലയാളം യൂണിക്കോഡിൽ ആക്കിയിട്ടുണ്ട്. സ്കൂൾ അദ്ധ്യാപകനായ ടോണി ആന്റണി മാഷിന്റെ നേതൃത്വത്തിൽ ആണ് അത് നടന്നത്. വൈക്കം ഗവണ്മെന്റ്  ഹയർ സെക്കന്ററി സ്കൂളിലെ  ഗോപിക ജി യും, കോട്ടയം കഞ്ഞിക്കുഴിയിലുള്ള മൗണ്ട് കാർമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ മരിയ ആന്റണി, ആഗ്നസ് ആന്റണി എന്നിവരും  ചേർന്നാണ് യൂണീക്കോഡ് കൺവേർഷൻ നിർവ്വഹിച്ചത്.  ജിബു വർഗീസും, റോജി പാലയും  സന്നദ്ധപ്രവർത്തനത്തിലൂടെ പ്രൂഫ് റീഡിങിനും മറ്റും സഹായിച്ചു. ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി യൂണിക്കോഡ് പതിപ്പ് റിലീസ് ചെയ്യുമ്പോൾ അത് എല്ലാവർക്കും കാണാം.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

 

Comments

comments

Google+ Comments

This entry was posted in Gundert Legacy Project. Bookmark the permalink.

Leave a Reply