ആമുഖം
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ കിളിപ്പാട്ട് ശൈലിയിൽ എഴുതിയ മഹാഭാരതത്തിന്റെ സംഭവ പർവ്വത്തിന്റെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്.
ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 111മത്തെ പൊതുസഞ്ചയ രേഖയും ഒന്നാമത്തെ താളിയോല രേഖയും ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: മഹാഭാരതം കിളിപ്പാട്ട് (സംഭവ പർവ്വം)
- താളിയോല ഇതളുകളുടെ എണ്ണം: ഏകദേശം 369
- എഴുതപ്പെട്ട കാലഘട്ടം: (അറിയില്ല, കൈയെഴുത്ത് ശൈലി കണ്ടിട്ട് ഏതാണ്ട് 1850കൾക്ക് മുൻപാണെന്ന് തോന്നുന്നു)
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ഗുണ്ടർട്ട് ലെഗസി പദ്ധതിക്ക് തുടക്കം കുറിച്ച സമയത്ത് തന്നെ ഈ താളിയോല പതിപ്പടക്കം കുറച്ച് താളിയോലകളുടെ ഡിജിറ്റൽ സ്കാനുകൾ എന്റെ കൈയ്യിൽ കിട്ടിയിരുന്നു. പക്ഷെ ഇപ്പോൾ മാത്രമാണ് സ്കാനിങ് പൂർണ്ണമായി ഇതൊക്കെ ഔദ്യോഗികമായി റിലീസ് ചെയ്ത് തുടങ്ങിയത്.
താളിയോലയുടെ ആദ്യത്തെ കുറച്ച് ഇതളുകൾ മാത്രമേ ഞാൻ നോക്കിയുള്ളൂ. ഉള്ളടക്കം തുടങ്ങുന്ന ആദ്യത്തെ ഇതളിൽ തന്നെ പർവ്വം ഏതെന്ന് (സംഭവ പർവ്വം) സൂചിപ്പിച്ചിട്ടൂണ്ട്. ഇതളുകൾക്ക് നമ്പർ ഇട്ടിട്ടൂണ്ട്. ഈ നമ്പറിടൽ പഴയ മലയാളഅക്ക ശൈലിയിലാണ്. അതിനെ പറ്റി അല്പകാലം മുൻപ് എഴുതിയ പോസ്റ്റ് ഇവിടെ കാണുക.
എഴുത്ത് ശൈലിയിൽ നിന്ന് കാലഘട്ടം കൃത്യമായി വിലയിരുത്താൻ എനിക്കറിയില്ല. അത് അറിവുള്ളവർ ചെയ്യുമല്ലോ.
ഇതിനു മുൻപ് നമുക്ക് ട്യൂബിങ്ങൻ ശേഖരത്തിൽ നിന്നു തന്നെ എഴുത്തച്ഛന്റെ മഹാഭാരാതം കിളിപ്പാട്ടിന്റെ കൈയെഴുത്ത് പ്രതി കിട്ടിയതാണ്. അത് ഇവിടെ കാണാം.
ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (288 MB)