1899 – ഇന്ത്യൻ കിണ്ടർഗാർട്ടൻ – ഒന്നാം ഭാഗം – ശിശുതരം – എം. കൃഷ്ണൻ

നഴ്സറി കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള അധ്യാപന പരിശീലനത്തിനായി എം. കൃഷ്ണൻ 1899ൽ രചിച്ച ഇന്ത്യൻ കിണ്ടർഗാർട്ടൻ – ഒന്നാം ഭാഗം – ശിശുതരം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

എം. കൃഷ്ണൻ, മദ്രാസ് സർക്കാരിന്റെ ഔദ്യോഗിക മലയാള പരിഭാഷകനായിരുന്നു. ഈ പദവിയിൽ അദ്ദേഹം ഗാർത്തുവേറ്റ് സായിപ്പിന്റെ പിൻഗാമി കൂടാണ്. അതിനു പുറമെ അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളേജ് മലയാളം അദ്ധ്യാപകൻ കൂടായിരുന്നു. എം. കൃഷ്ണൻ രചയിതാവായ ഒന്നിലധികം പുസ്തകങ്ങൾ നമുക്ക് ഗുണ്ടർട്ട് ലെഗസി പദ്ധതിയിലൂടെ ലഭിച്ചതാണ്. ഒരു ഉദാഹരണം, അദ്ദേഹവും ശേഷഗിരിപ്രഭുവും ചേർന്ന് രചിച്ച ബാലവ്യാകരണം.

1899 - ഇന്ത്യൻ കിണ്ടർഗാർട്ടൻ - ഒന്നാം ഭാഗം - ശിശുതരം - എം. കൃഷ്ണൻ
1899 – ഇന്ത്യൻ കിണ്ടർഗാർട്ടൻ – ഒന്നാം ഭാഗം – ശിശുതരം – എം. കൃഷ്ണൻ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഇന്ത്യൻ കിണ്ടർഗാർട്ടൻ – ഒന്നാം ഭാഗം – ശിശുതരം
  • രചന: എം. കൃഷ്ണൻ
  • പ്രസിദ്ധീകരണ വർഷം: 1899
  • താളുകളുടെ എണ്ണം: 132
  • അച്ചടി: SPCK Press, Vepery, Madras
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

Comments

comments

Leave a Reply