1964 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 3

1964-1965ൽ മൂന്നാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച മലയാള പാഠപുസ്തകമായ കേരള പാഠാവലി മലയാളം –  സ്റ്റാൻഡേർഡ് 3 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1964ൽ ഇറങ്ങിയ പാഠപുസ്തകം ആണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പങ്കുവെക്കുന്നതെങ്കിലും ഇതിനും മുൻപും പിൻപും കുറച്ചു വർഷങ്ങൾ എങ്കിലും ഈ പാഠപുസ്തകം ഉപയോഗത്തിലിരുന്നിരിക്കണം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1964 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 3
1964 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 3

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കേരളപാഠാവലി മലയാളം – പുസ്തകം 3
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 116
  • അച്ചടി: Govt Press, Shoranur
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments