1930 – കേരളം മാസിക- വാല്യം 01 – ലക്കം 12

തൃശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളം എന്ന മാസികയുടെ ഒന്നാം വാല്യത്തിന്റെ പന്ത്രണ്ടാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

 

കേരളം - വാല്യം 01 - ലക്കം 12
കേരളം – വാല്യം 01 – ലക്കം 12

1930കളിൽ തൃശൂരിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന കേരളം എന്ന ഈ മാസിക, ആധുനികലോകത്തിനു ആവശ്യമായ നവീനവിഷയങ്ങൾ സാഹിത്യഗുണം തികഞ്ഞ ഭാഷയിൽ പ്രതിപാദിക്കുന്ന ലേഖനങ്ങൾ അടങ്ങുന്ന മാസിക ആണെന്ന് ഇതിൽ പരസ്യത്തിൽ പറയുന്നു.

കേരളം മാസികയുടെ ഒന്നാം വാല്യത്തിന്റെ 12-ാം ലക്കം ആണ് നമുക്ക് മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ ശേഖരത്തിൽ നിന്ന് കിട്ടിയിരിക്കുന്നത്. ഇതിൽ മുണ്ടശ്ശേരി, എം.പി.പോൾ, ജി. ശങ്കരക്കുറുപ്പ് തുടങ്ങിയ പ്രമുഖരുടേയും അത്രപ്രശസ്തരല്ലാത്ത മറ്റുള്ളവരുടേയും ഏതാണ്ട് ഇരുപതിൽ പരം സൃഷ്ടികൾ കാണാം. 1930കളിലെ കൊച്ചിരാജാവിന്റെയും മറ്റൊരാളുടേയും portrait ചിത്രങ്ങൾ ഇടയ്ക്ക് ചേർത്തിട്ടൂണ്ട്. ഈ രണ്ടുചിത്രങ്ങളും മറ്റു പ്രസ്സുകളിൽ ആണ് അച്ചടിച്ചിരിക്കുന്നത്.

പന്ത്രണ്ടാം ലക്കത്തിന്റെ മറ്റൊരു പ്രത്യെകത അതിനു മുൻപ് ഇറങ്ങിയ 11 ലക്കങ്ങളുടെ അടക്കം വിശദമായ ഇൻഡക്സ് അവസാനം കൊടുത്തിട്ടുണ്ട് എന്നതാണ്. ഈ മാസികയുടെ ഇതിനു മുൻപുള്ള ബാക്കി 11 ലക്കങ്ങൾ കുടെയെങ്കിലും കണ്ടെത്തി ഡിജിറ്റൈസ് ചെയ്ത് പുറത്ത് കൊണ്ട് വരേണ്ടതിന്റെ പ്രാധാന്യം ഈ ഇൻഡക്സ് വായിച്ചാൽ തന്നെ പിടികിട്ടും. അതൊക്കെ ക്രമേണ നടക്കും എന്ന് പ്രത്യാശിക്കാം.

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കേരളം – വാല്യം 01 – ലക്കം 12
  • പ്രസിദ്ധീകരണ വർഷം: 1930 (മലയാള വർഷം 1106 ധനു)
  • താളുകളുടെ എണ്ണം: 82
  • പ്രസാധകർ:M.J. Francis
  • അച്ചടി: St. Mary’s Orphanage Press, Thope, Trichur
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments